Uncategorized

ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ക്ലര്‍ക്ക് ഒഴിവ്

“Manju”

ദുബൈ: ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ലോക്കല്‍ ക്ലര്‍ക്ക് തസ്തികയില്‍ ഒഴിവ്. 4860 ദിര്‍ഹമാണ് (ഏകദേശം ഒരു ലക്ഷം രൂപ) ശമ്പളം. ഇതിനുപുറമെ അലവന്‍സുകളും ഇന്‍ഷുറന്‍സ് കവറേജും ലഭിക്കും. അംഗീകൃത സ്ഥാപനത്തില്‍നിന്ന് ബിരുദമുണ്ടാകണം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യുന്നവരാകണം. മറ്റുള്ളവരുമായി മികച്ച ആശയവിനിമയം, കമ്ബ്യൂട്ടര്‍ വൈദഗ്ധ്യം എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി: 35 വയസ്സ് (2023 ജനുവരി ഒന്ന്).
അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 23 വൈകീട്ട് 5.00. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ https://form.jotform.com/230111715855450 ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കണമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. നേരിട്ടുള്ള അപേക്ഷകളും ഇ-മെയില്‍ അപേക്ഷകളും പരിഗണിക്കില്ല.

Related Articles

Back to top button