Uncategorized

ആദ്യ ചന്ദ്രദൗത്യവുമായി ജപ്പാൻ ; വിക്ഷേപണം നാളെ

“Manju”

ഇന്ത്യയുടെ ചന്ദ്രയാൻ 3 വിജയകരമായതിന് പിന്നാലെ ആദ്യ ചന്ദ്രദൗത്യവുമായി ജപ്പാൻ. മോശം കാലാവസ്ഥയെ തുടര്‍ന്ന് നീട്ടിവെച്ച ചന്ദ്രദൗത്യമാണ് നാളെ വിക്ഷേപണത്തിന് ഒരുങ്ങുന്നത്. ജപ്പാന്റെ ഔദ്യോഗിക ബഹിരാകാശ ഏജൻസിയായ ജപ്പാൻ എയറോസ്പേസ് എക്സ്പ്ലറേഷൻ ഏജൻസി(ജാക്സ)-യാണ് ചന്ദ്രദൗത്യത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്. സ്മാര്‍ട്ട്‌ ലാൻഡര്‍ ഫോര്‍ ഇൻവെസ്റ്റിഗേറ്റിംഗ് മൂണ്‍ അഥവാ സ്ലിം എന്ന ചെറിയ പേടകമാണ് ജാക്സ വിക്ഷേപിക്കുക. 200 കിലോഗ്രാം മാത്രമാണ് പേടകത്തിന്റെ ഭാരം.

ചന്ദ്രന്റെ തിരഞ്ഞെടുത്ത മേഖലകളില്‍ കൃത്യമായി ലാൻഡ് ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യ പരീക്ഷിക്കുക എന്നതാണ് ഈ ദൗത്യത്തിലൂടെ ജാക്സ ലക്ഷ്യമിടുന്നത്. തിരഞ്ഞെടുത്ത സ്ഥലത്തിന് 100 മീറ്റര്‍ പരിധിയില്‍ പേടകം ഇറക്കാനാണ് ശ്രമിക്കുക. നിലവില്‍, ഷിയോലി എന്ന ചെറിയ ഗര്‍ത്തത്തിന് അരികിലുള്ള ചരിഞ്ഞ പ്രദേശത്താണ് ജപ്പാൻ സ്ലിം പേടകം ലാൻഡ് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നത്. ഈ പ്രദേശത്തിന് 15 ഡിഗ്രിയോളം ചരിവുണ്ട്. ഏകദേശം 4 മാസത്തോളം സഞ്ചരിച്ചാണ് പേടകം ലക്ഷ്യസ്ഥാനത്ത് എത്തുക. പേടകം ഒരു മാസത്തിലധികം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ സമയം ചെലവഴിക്കുകയും, തുടര്‍ന്ന് ലാൻഡിംഗ് നടത്തുന്നതുമാണ്.

Related Articles

Back to top button