IndiaLatest

മള്‍ട്ടി മോഡല്‍ കാര്‍ഗോ ടെര്‍മിനലുകളൊരുക്കാന്‍ ഇന്ത്യന്‍ റെയില്‍വേ

“Manju”

ഡല്‍ഹി: പ്രധാന്‍മന്ത്രി ഗതി ശക്തിയുടെ ഭാഗമായി 500 മള്‍ട്ടി മോഡല്‍ കാര്‍ഗോ ടെര്‍മിനലുകള്‍ നിര്‍മിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. അടുത്ത 5 വര്‍ഷത്തിനിടെ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം. അടുത്ത 4 മുതല്‍ 5 വര്‍ഷത്തിനിടെ ഇത്തരത്തില്‍ 500 കാര്‍ഗോ ടെര്‍മിനലുകള്‍ നിര്‍മിക്കാനാണ് പദ്ധതിയിടുന്നതെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

ഇന്ത്യയെ മുഴുവന്‍ ബന്ധിപ്പിക്കുന്ന ഗതാഗത-വാണിജ്യസഞ്ചാരപാത-വാര്‍ത്താവിതരണ പദ്ധതിയാണ് ഗതിശക്തി. 2024-25 വര്‍ഷത്തോടെ അടിസ്ഥാന സൗകര്യവികസനത്തിലും എല്ലാ സംസ്ഥാനങ്ങളെ ബന്ധപ്പെടുത്തുന്ന വിവിധ വകുപ്പുകളുടെ ഏകോപനമാണ് പൂര്‍ത്തീകരിക്കപ്പെടുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്ത്യയിലെ വാണിജ്യ വികസനത്തിനായി എല്ലാ മേഖലകളിലെ പ്രവര്‍ത്തനങ്ങളും കേന്ദ്രീകരിച്ച്‌ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചു.

Related Articles

Back to top button