ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി 24 കാരറ്റ് സ്വര്‍ണമാണെന്നും കഴിഞ്ഞ രണ്ട് ദശകങ്ങളിലെ പ്രധാനമന്ത്രിയുടെ രാഷ്ട്രീയയാത്ര മാനേജ്മെന്റ് സ്കൂളുകളില്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കണമെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. നരേന്ദ്രമോദി ഭരണനിര്‍വഹണത്തില്‍ രണ്ട് ദശാബ്ദങ്ങള്‍ പിന്നിട്ടതുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വം സംഘടിപ്പിച്ച ദേശീയ സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു യഥാര്‍ത്ഥ നേതൃത്വത്തെ തിരിച്ചറിയുന്നത് അതിന്റെ ഉദേശശുദ്ധിയും സത്യസന്ധതയും കൊണ്ടാണ്. ഈ രണ്ട് കാര്യങ്ങളിലും, മോദി 24 കാരറ്റ് സ്വര്‍ണമാണ്. 20 വര്‍ഷമായി അധികാരത്തിന്റെ ഉന്നതസ്ഥാനത്തിരുന്നിട്ടും അഴിമതിയുടെ കറ പോലും അദ്ദേഹത്തില്‍ പേരിലില്ല.-രാജ്നാഥ് സിംഗ് പറഞ്ഞു.
Related Articles
ദേശീയ വിദ്യാഭ്യാസ നയം : സംസ്കൃതം ഉള്‍പ്പെടെയുള്ള ക്ലാസിക് ഭാഷകള്‍ തിരഞ്ഞെടുക്കാം
July 30, 2020 9:27 AM
Check Also
Close
-
പുതിയ പ്രൊഡക്ഷന്‍ കമ്പനി പ്രഖ്യാപിച്ച് സാന്ദ്ര തോമസ്; നവാഗതര്‍ക്ക് അവസരംJuly 8, 2020 1:05 AM