KeralaLatest

കൊച്ചി മെട്രോ സര്‍വീസ് അടുത്ത ആഴ്ച മുതല്‍ പുനരാംഭിച്ചേക്കും

“Manju”

കൊച്ചി: കൊച്ചി മെട്രോ സര്‍വീസ് അടുത്ത ആഴ്ച മുതല്‍ പുനരാംഭിച്ചേക്കും. സര്‍വീസ് നടത്തുന്നതിന് കെഎംആര്‍എല്‍ സര്‍ക്കാരിനോട് അനുമതി തേടി. കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായതിന് പിന്നാലെയാണ് കൊച്ചി മെട്രോ സര്‍വീസ് നിര്‍ത്തിവച്ചത്. മെട്രോ സ്റ്റേഷനുകള്‍ തുറന്ന ശുചീകരണ ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്.

നിലവില്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനെ തുടര്‍ന്ന് ബസ്-ടാക്സി സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ മെട്രോ സര്‍വീസിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. രാജ്യത്ത് മറ്റിടങ്ങളില്‍ മെട്രോ സര്‍വീസ് വീണ്ടും ആരംഭിച്ചിട്ടുണ്ട്. അതിനാല്‍ സര്‍വീസിന് അനുമതി നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കെഎംആര്‍എല്‍ ആവശ്യപെട്ടിട്ടുണ്ട്.

Related Articles

Back to top button