Latest

മൈന്‍ സ്ഫോടനം: രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

“Manju”

പൂഞ്ച്: മൈന്‍ സ്ഫോടനത്തെ തുടര്‍ന്ന് കശ്മീരില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. ജമ്മുകശ്മീരിലെ പൂഞ്ച് മേഖലയില്‍ നിയന്ത്രണ രേഖയോട് ചേര്‍ന്നുള്ള പ്രദേശത്താണ് മൈന്‍ സ്ഫോടനമുണ്ടായത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. കൂടുതല്‍ വിവരങ്ങള്‍ വെളിവായിട്ടില്ല. മേന്‍ദാര്‍ മേഖലയില്‍ ജവാന്മാര്‍ തങ്ങളുടെ സ്ഥിരം റോന്തുചുറ്റല്‍ നടത്തുന്നതിനിടെ സ്ഫോടനമുണ്ടായി എന്നതാണ് സൈനികവൃത്തങ്ങള്‍ പുറത്ത് വിടുന്ന വിവരം.

പരിക്കേറ്റ സൈനികരെ പെട്ടെന്നു തന്നെ ഹെലികോപ്റ്ററില്‍ ഉദംപൂരിലുള്ള സൈനിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. പക്ഷേ, ചികിത്സയ്ക്കിടെ രണ്ടുപേരും മരണപ്പെടുകയായിരുന്നു.

Related Articles

Back to top button