KeralaKozhikodeLatest

ചികിത്സാഫണ്ടിലേക്കുളള തുക കൈമാറി

“Manju”

കടിയങ്ങാട് : ഇവാന്‍ ചികിത്സാ ഫണ്ടിലേയ്ക്കായി സ്വരൂപിച്ച തുക 6651/-രൂപ ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് വേങ്ങേരി ഉണ്ണിക്ക് മഹിമ വാട്സ് ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് കൈമാറി. ജൂലൈ 17 ഞായറാഴ്ച പഞ്ചായത്ത് ഓഫീസില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു തുക കൈമാറ്റം ചെയ്തത്. ചടങ്ങില്‍ ബിജു ഇ ടി, ഷൈജു ഇ ടി, സുധീഷ് ഇ ടി, രന്ദീപ് ഇ.ടി എന്നിവര്‍ പങ്കെടുത്തു. മഹിമ വാട്സ് ഗ്രൂപ്പിലെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് നടത്തിയ കൂട്ടായ്മയുടെ ഭാഗമായാണ് ഫണ്ട് ശേഖരിക്കാന്‍ കഴിഞ്ഞതെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു. പാലേരി കല്ലുളളതില്‍ നൗഫ്ല്‍-ജാസ്മിന്‍ ദമ്പതികളുടെ മകനാണ് ഇവാന്‍.

Related Articles

Back to top button