KeralaLatest

കാണാതായ യുവതിയുടെ മരണത്തില്‍ ദുരൂഹത; യുവാവ്‌ കസ്റ്റഡിയില്‍

“Manju”

സിന്ധുമോള്‍ ആര്‍

പാലക്കാട്: കെ‍ാല്ലം കെ‍ാട്ടിയം മുഖത്തല തൃക്കേ‍ാവിൽവട്ടം നടുവിലക്കരയിൽ നിന്നു കാണാതായ സുചിത്ര(42) എന്ന യുവതി പാലക്കാട് മണലിയിലെ ഹൗസിങ് കോളനിയിലെ വാടക വീട്ടിൽ കെ‍ാല്ലപ്പെട്ടതായി വിവരം. മൃതദേഹം വീടിന്റെ മതിലിനേ‍ാട് ചേർന്ന് കുഴിച്ചിട്ടതായും പെ‍ാലീസ് സംശയിക്കുന്നു. സംഭവത്തിൽ കേ‍ാഴിക്കേ‍ാട് സ്വദേശിയായ യുവാവിനെ കെ‍ാല്ലം ജില്ലാ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.

യുവാവുമായി കെ‍ാല്ലത്തുനിന്ന് പാലക്കാട് എത്തിയ അന്വേഷണ സംഘം യുവതിയും യുവാവും താമസിച്ച വീട്ടിലെത്തി പരിശേ‍ാധന ആരംഭിച്ചു. കെ‍ാല്ലത്ത് ഒരു സ്ഥാപനത്തിൽ ബ്യൂട്ടിഷൻ ട്രെയിനറായ യുവതി മാർച്ച് 17 ന് ഭർത്താവിന്റെ അമ്മക്കു സുഖമില്ലെന്നുപറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് പെ‍ാലീസ് പറഞ്ഞു. സ്ഥാപനത്തിൽ നിന്നു അവധിയെടുത്തിരുന്നു. 3 ദിവസം വീട്ടിലേക്കു വിളിച്ചിരുന്നെങ്കിലും 20 മുതൽ വിവരമെ‍ാന്നുമില്ലാതായതേ‍ാടെ വീട്ടുകാർ കെ‍ാട്ടിയം പെ‍ാലീസിൽ പരാതി നൽകി. തുടർന്ന് യുവതിയുടെ ഫേ‍ാൺകേ‍ാളുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് സംഭവത്തിന്റെ ചുരുളഴിച്ചത്.

Related Articles

Leave a Reply

Back to top button