KeralaLatest

മധുവിനെ മര്‍ദ്ദിക്കുന്നത് കണ്ടിട്ടില്ല; ഒരു സാക്ഷികൂടി കൂറുമാറി

“Manju”

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ മധു കൊല്ലപ്പെട്ട കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി.
പതിനാറാം സാക്ഷി അട്ടപ്പാടി ഫോറസ്റ്റ് റേഞ്ചിലെ താത്കാലിക വാച്ചര്‍ റസാഖാണ് കൂറുമാറിയത്. മധുവിനെ ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്ന് റസാഖ് കോടതിയില്‍ മൊഴി നല്‍കി. നേരത്തെ പത്തുമുതല്‍ 15 വരെയുള്ള സാക്ഷികള്‍ കൂറുമാറിയിരുന്നു. കേസില്‍ ഇതോടെ കൂറുമാറിയവരുടെ എണ്ണം ആറായി. സാക്ഷികളെ പ്രതിഭാഗം സ്വാധീനിക്കുന്നതായി മധുവിന്റെ കുടുംബം ആരോപിച്ചിരുന്നു.
2018 ഫെബ്രുവരി 22നാണ് ആള്‍ക്കൂട്ടം മധുവിനെ തല്ലിക്കൊന്നത്. ജൂണ്‍ എട്ടിന് കേസില്‍ വിചാരണ തുടങ്ങി. പിന്നാലെ രണ്ട് പ്രധാന സാക്ഷികള്‍ കൂറുമാറി. പ്രോസിക്യൂഷന്റെ വീഴ്ചയാണ് കൂറുമാറ്റത്തിന് പിന്നിലെന്ന് മധുവിന്റെ കുടുംബം ആരോപിച്ചിരുന്നു.

Related Articles

Back to top button