Latest

താലിബാനെതിരെ കുറിപ്പെഴുതി; വിദേശ മാദ്ധ്യമപ്രവർത്തകയെ വിട്ടയച്ചത് ക്ഷമാപണം നടത്തിച്ചതിന് ശേഷം

“Manju”

കാബൂൾ: കൗമാരക്കാരായ പെൺകുട്ടികളെ നിർബന്ധിത വിവാഹത്തിന് വിധേയരാക്കുകയും, ലൈംഗിക അടിമകളായി മാറ്റുകയും ചെയ്യുന്ന താലിബാൻ രീതികൾക്കെതിരെ മാദ്ധ്യമവാർത്ത നൽകിയ വിദേശ എഴുത്തുകാരി ലിൻ ഒ ഡോണലിനെ താലിബാൻ തടഞ്ഞുവച്ചു. മൂന്ന് ദിവസത്തോളം ഇവർ താലിബാൻ ഭീകരരുടെ തടവിലായിരുന്നു. പിന്നീട് എഴുതിയ വാർത്ത പിൻവലിക്കുകയും മാപ്പ് എഴുതി നൽകുകയും ചെയ്തതിന് ശേഷമാണ് ഇവരെ തടങ്കലിൽ നിന്ന് മോചിപ്പിച്ചത്.

ഇപ്പോഴത്തെ താലിബാൻ ഭരണാധികാരികൾ ചെറിയ പെൺകുട്ടികളെ നിർബന്ധിത വിവാഹത്തിന് ഇരയാക്കുകയും താലിബാൻ കമാൻഡർമാർ പെൺകുട്ടികളെ ലൈംഗിക അടിമകളായാണ് കാണുന്നുവെന്ന് ആരോപിച്ച് എഴുതിയ റിപ്പോർട്ടുകൾക്ക് ക്ഷമ ചോദിക്കുന്നുവെന്നാണ് ഇവരുടെ ട്വീറ്റിൽ പറയുന്നത്. ഫോറിൻ പോളിസി മാഗസിനിലാണ് ഓസ്ട്രേലിയൻ എഴുത്തുകാരിയായ ലിൻ ഒ ഡോണൽ താലിബാനെതിരായ കുറിപ്പ് പങ്കുവച്ചത്. എന്നാൽ ക്ഷമാപണത്തിനായി താലിബാൻ തന്നെ നിർബന്ധിക്കുകയായിരുന്നുവെന്നും ഇവർ പിന്നീട് വെളിപ്പെടുത്തി.

ഒന്നുകിൽ കുറിപ്പ് പിൻവലിച്ച് മാപ്പ് പറയുക, അല്ലെങ്കിൽ ജയിലിൽ പോവുക. ഇതാണ് താലിബാൻകാർ എനിക്ക് മുന്നിൽ വച്ച നിർദ്ദേശം. ഇനി ഒരിക്കലും ഇങ്ങനെ ചെയ്യില്ലെന്ന് കാണിച്ച് വീഡിയോ ചെയ്യിച്ചുവെന്നും ഇവർ പറയുന്നു. അതേസമയം താലിബാൻ നേതാക്കളാരും ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

Related Articles

Back to top button