International

കാലിഫോർണിയയിൽ കാട്ടുതീ പടരുന്നു

“Manju”

കാലിഫോർണിയ: യോസെമൈറ്റ് നാഷണൽ പാർക്കിന് സമീപം ഓക്കുമരക്കാടുകളിൽ വെള്ളിയാഴ്ച ഉണ്ടായ തീപ്പിടുത്തത്തിൽ 6,000 ത്തിലധികം ജനങ്ങളെ മാറ്റിപാർപ്പിച്ചു.ആയിരക്കണക്കിന് ഏക്കർ കത്തിനശിച്ചതായാണ് പ്രാഥമിക നിഗമനം. 17 ഹെലിക്കോപ്റ്ററുകളിലായി 2,000 ത്തിലധികം അഗ്നിശമന സേന അംഗങ്ങളെയാണ് രക്ഷാപ്രവർത്തനത്തിനായി പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്.

പ്രദേശത്ത് നേരത്തെ തന്നെ റെക്കോർഡ് ചൂടാണ് രേഖപ്പെടുത്തിയിരുന്നത്. തീ പടർന്നതോടെ പൊള്ളലേറ്റതിനാലാണ് ജനങ്ങൾ പലായനം ചെയ്യുന്നത്. നിരവധി പേർ ഭീഷണിയിലാണ്. വ്യക്തികളുടെയും വസ്തുവകകളുടെയും സുരക്ഷ മുൻ നിർത്തി കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

അമേരിക്കയിലെ പടിഞ്ഞാറൻ മേഖലയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി കാട്ടുതീയുണ്ടാവുകയും ക്രമാതീതമായി കാലാവസ്ഥ വ്യതിയാനത്തിനും വരൾച്ചയ്‌ക്കും ഇടയായി. ആഗോള താപനത്തിന്റെ തെളിവുകൾ രാജ്യത്ത് പ്രകടമാണ്. 12 ലധികം സംസ്ഥാനങ്ങളിലെ 85 ദശലക്ഷത്തിലധികം ആളുകളെ ചൂട് ബാധിക്കുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ കാട്ടുതീയുടെ പശ്ചാത്തലത്തിൽ അമേരിക്കൻ നിയമ നിർമാതാക്കളുടെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്ന് കാലാവസ്ഥ സംഘടനയുടെ മുൻ വൈസ് പ്രസിഡന്റ് അൽ ഗോർ വ്യക്തമാക്കി.

Related Articles

Check Also
Close
Back to top button