IndiaLatest

മുങ്ങിമരണങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍….

ഇന്ന് മുങ്ങിമരണ പ്രതിരോധ ദിനം; അഞ്ചുവര്‍ഷത്തിനിടെ മരിച്ചത് 6710 പേര്‍

“Manju”

 

തൃശൂര്‍: സംസ്ഥാനത്ത് മുങ്ങിമരണങ്ങള്‍ ഏറുന്നു. അഞ്ചുവര്‍ഷത്തിനിടെ 6710 പേരാണ് മുങ്ങിമരിച്ചത്. അഗ്നിശമന സേനയുടെ കണക്കുപ്രകാരം പ്രതിദിനം മൂന്നുപേര്‍ മുങ്ങിമരിക്കുന്നുണ്ടെന്നാണ്. 2021ല്‍ മാത്രം 1102 പേര്‍. മുന്‍ വര്‍ഷങ്ങളില്‍ ആയിരത്തില്‍ താഴെയാണ് കണക്ക്. നീന്താനറിയാത്തയാള്‍ വെള്ളത്തില്‍ മുങ്ങിയാല്‍ നാല് മിനിറ്റ് മാത്രമേ പിടിച്ചുനില്‍ക്കാനാകൂ. സംസ്ഥാനത്ത് കടലില്‍ മുങ്ങിമരിക്കുന്നവരില്‍ 95 ശതമാനവും നീന്തല്‍ അറിയുന്നവരാണ്. അതില്‍ത്തന്നെ കൂടുതലും 50 വയസ്സില്‍ താഴെയുള്ളവരാണ്‌. 13 മുതല്‍ 18 വരെ പ്രായമുള്ളവരും കൂടുതലായി അപകടത്തില്‍പ്പെടുന്നു.

കാലാവസ്ഥവ്യതിയാനം ശക്തമായതിനാല്‍ കടലിന്‍റെയും കടല്‍ത്തിരമാലകളുടെയും സ്വഭാവം പ്രവചിക്കുക സാധ്യമല്ലെന്നും സ്വയം സുരക്ഷ ഉറപ്പാക്കുന്നതിലൂടെ മാത്രമേ അപകടങ്ങള്‍ ഒഴിവാക്കാനാകൂ എന്നും വിദഗ്ധര്‍ പറയുന്നു. മദ്യപിച്ച്‌ കടലിലിറങ്ങുന്നത് പൂര്‍ണമായും ഒഴിവാക്കണം. രാത്രിയില്‍ കടലില്‍ ഇറങ്ങുന്നതും അപകടസാധ്യത കൂട്ടുന്നു.
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പുഴകളില്‍ കാല്‍വഴുതി വീണാണ് പലപ്പോഴും അപകടമുണ്ടാകുന്നത്. 2021ല്‍ കൂടുതല്‍ മരണം കൊല്ലം ജില്ലയിലാണ് -153. ഇടുക്കിയിലാണ് കുറവ് -39. മരിച്ച 667 പുരുഷന്മാരും 18 വയസ്സിന് മീ​തെ​യു​ള്ള​വ​രാ​ണ്. 130 പേ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളും 260 പേ​ര്‍ സ്ത്രീ​ക​ളും.
മു​ങ്ങി​മ​ര​ണ​ങ്ങ​ള്‍​ക്കെ​തി​രെ ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്താ​ന്‍ റോ​ഡ് സു​ര​ക്ഷ അ​തോ​റി​റ്റി പോ​ലെ​യു​ള്ള സം​വി​ധാ​ന​മോ ഫ​ണ്ടോ ഇ​ല്ലെ​ന്ന​താ​ണ് യാ​ഥാ​ര്‍​ഥ്യം. സ്കൂ​ളു​ക​ളി​ല്‍ നീ​ന്ത​ല്‍ പ​രി​ശീ​ല​നം നി​ര്‍​ബ​ന്ധ​മാ​ക്കു​ക എ​ന്ന​താ​ണ്​ മു​ങ്ങി​മ​ര​ണ​ങ്ങ​ള്‍ കു​റ​ക്കാ​ന്‍ ആ​രോ​ഗ്യ​വി​ദ​ഗ്ധ​ര്‍ നി​ര്‍​ദേ​ശി​ക്കു​ന്ന​ത്.
2021ലെ ​ക​ണ​ക്ക്​: ആ​കെ മു​ങ്ങി​മ​ര​ണ​ങ്ങ​ള്‍, ആ​ണ്‍, പെ​ണ്‍ എ​ന്നീ ക്ര​മ​ത്തി​ല്‍
തി​രു​വ​ന​ന്ത​പു​രം: 142, 117, 25
കൊ​ല്ലം: 153, 117, 36
പ​ത്ത​നം​തി​ട്ട: 50, 42, 8
ആ​ല​പ്പു​ഴ: 75, 43, 32
കോ​ട്ട​യം: 51, 43, 8
എ​റ​ണാ​കു​ളം: 107, 81, 26
ഇ​ടു​ക്കി: 39, 32, 7
തൃ​ശൂ​ര്‍: 116, 70, 46
പാ​ല​ക്കാ​ട്​: 75, 61, 14
മ​ല​പ്പു​റം: 34, 30, 4
കോ​ഴി​ക്കോ​ട്​: 80, 52, 28
വ​യ​നാ​ട്​: 25, 22, 3
ക​ണ്ണൂ​ര്‍: 112, 56, 56
കാ​സ​ര്‍​കോ​ട്​​: 44, 32, 12

Related Articles

Back to top button