Latest

5 ജി കണക്ടിവിറ്റിയിൽ എയർട്ടെൽ അതിവേഗ ശക്തിയായി മാറും ; സുനിൽ മിത്തൽ

“Manju”

ഡൽഹി : രാജ്യത്തെ ഏറ്റവും വേഗതയേറിയ 5 ജി നെറ്റ്‌വർക് എയർട്ടെലിന് നല്കാൻ കഴിയുമെന്ന അവകാശവാദം ഉന്നയിച്ച് ഭാരതി എയർടെൽ ഉടമ സുനിൽ മിത്തൽ പറഞ്ഞു . സ്പെക്ട്രം ലേലം നടക്കാൻ പോകുന്നതിനു മുൻപാണ് അദ്ദേഹം ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയത് . രാജ്യത്തെ ജനങ്ങൾക്ക് വേഗതയാർന്ന 5ജി കണക്റ്റിവിറ്റി സേവനം നല്കാൻ എയർടെൽ എന്നും പ്രതിജ്ഞാബദ്ധരാണ് . ഭാരതി എയർട്ടെൽ രാജ്യത്തെ ജനങ്ങളുടെ വിശ്വാസം പിടിച്ചു പറ്റിയ സ്ഥാപനമാണ് . ജനങ്ങൾക്ക് ഞങ്ങളിൽ വിശ്വാസമുണ്ട് . 5ജി കണക്ടിവിറ്റി വഴി മികച്ച സേവനം നൽകാൻ എയർട്ടെലിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

ഇന്ന് നടക്കുന്ന സ്പെക്ട്രം ലേലത്തിൽ കുറഞ്ഞത് 4.3 ലക്ഷം രൂപയോളം വിലമതിക്കുന്ന 72 GHz റേഡിയോ തരംഗങ്ങളെയാണ് ഉൾപെടുത്തുക . എന്നാൽ ഇത് ലേലത്തിൽ വാങ്ങാൻ ഭാരതി എയർട്ടെൽ സജ്ജമാണെന്ന് സുനിൽ മിത്തൽ പറഞ്ഞു . കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതൽ ഗ്രാമങ്ങളിലേക്ക് എയർട്ടെലിന്റെ വ്യാപനം വളർത്താൻ സാധിച്ചു . പുതിയ ഉപഭോക്താക്കളുടെ എണ്ണത്തിൽ വർധനവുണ്ടായി . എത്തിപ്പെടാൻ കഴിയാത്ത രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ എയർട്ടെൽ നെറ്റ്‌വർക്ക് എത്തിക്കൻ സാധിച്ചു . ഇതൊരുവലിയ നേട്ടമായി ഞങ്ങൾ കരുതുന്നു എന്നദ്ദേഹം പറഞ്ഞു .

ഈ വർഷത്തെ 5ജി സ്പെക്ട്രം ലേലത്തിൽ ഐഡിയ , വൊഡാഫോൺ , ഭാരതി എയർട്ടെൽ , റിലയൻസ് ജിയോ , അദാനി എന്റർപ്രൈസസ് ലിമിറ്റഡ് കമ്പനി തുടങ്ങി നിരവധി പേരാണ് പങ്കെടുക്കുന്നത് .

 

Related Articles

Back to top button