KeralaLatest

നെസ്റ്റോയ്ക്ക് മുന്നില്‍ ചുമട്ടു തൊഴിലാളി സമരം

“Manju”

 

കല്‍പറ്റ : കയറ്റിറക്ക് തര്‍ക്കത്തെ തുടര്‍ന്നു വയനാട് കല്‍പറ്റയിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിനു മുന്നില്‍ ചുമട്ടു തൊഴിലാളി യൂണിയനുകള്‍ നടത്തി വരുന്ന പന്തല്‍ കെട്ടി സമരം അവസാനിപ്പിക്കാന്‍ ഇടപെടലുമായി ജില്ലാ ഭരണകൂടം.
ചരക്കുമായി വരുന്ന വാഹനങ്ങളില്‍ നിന്നും സാധനം ഇറക്കാന്‍ അനുവദിക്കാതെ തൊഴില്‍ നിഷേധിക്കുന്നുവെന്ന് ആരോപിച്ചാണ് സമരം നടക്കുന്നത്. എന്നാല്‍ കയറ്റിറക്ക് ലൈസന്‍സ് ഉള്ള 14 ജീവനക്കാര്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഉണ്ടെന്നും ഉപഭോക്താക്കളെയും ലോഡുമായി എത്തിയ വാഹനങ്ങളെയും അകാരണമായി സമരക്കാര്‍ തടയുകയായിരുന്നുവെന്നാണ് നെസ്റ്റോ അധികൃതരുടെ വിശദീകരണം. പ്രശ്നം രമ്യമായി പരിഹരിക്കാനാണ് ആഗ്രഹിക്കുന്നതെന്നു നെസ്റ്റോ മാനേജ്മെന്റ് വ്യക്തമാക്കി. നെസ്റ്റോയിലേക്കു വരുന്ന പകുതി ചരക്കെങ്കിലും ഇറക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ സമരം അവസാനിപ്പിക്കില്ലെന്നു സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. കല്‍പറ്റ നഗരസഭയുടെ നേതൃത്വത്തിലും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

Related Articles

Back to top button