ചേര്‍ത്തല: വീടിനോട് ചേര്‍ന്നുള്ള ബാത്ത് റൂമിന് മുകളില്‍ ഗ്രോബാഗില്‍ രഹസ്യമായി കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ യുവാവിനെ എക്സൈസ് സംഘം പിടികൂടി. മൂന്ന് വര്‍ഷത്തോളമായി കഞ്ചാവ് ഉപയോഗിക്കുന്ന പ്രേംജിത്ത് തന്റെ ഉപയോഗത്തിനായി വാങ്ങിയ കഞ്ചാവില്‍ നിന്നു ശേഖരിച്ച വിത്ത് മുളപ്പിച്ചാണ് ചെടിയാക്കിയതെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. നാല് മാസത്തോളം പ്രായമുള്ള രണ്ട് കഞ്ചാവ് ചെടികള്‍ക്ക് 2 മീറ്റര്‍ ഉയരമുണ്ട്. എക്സൈസ് ചേര്‍ത്തല റേഞ്ച് ഇന്‍സ്പെര്‍ വി.ജെ.റോയിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന.
എക്സൈസ് അസി.ഇന്‍സ്പെക്ടര്‍ എന്‍.ബാബു, പ്രിവന്റീവ് ഓഫീസര്‍മാരായ ഡി.മായാജി, ഷിബു പി.ബെഞ്ചമിന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ബി.എം.ബിയാസ്, കെ.എച്ച്.ഹരീഷ്കുമാര്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.