Latest

തുരങ്കത്തിൽ അപകടം ; 5 തൊഴിലാളികൾ മരിച്ചു ; രണ്ട് പേർക്ക് പരിക്ക്

“Manju”

ഹൈദരാബാദ് : തെലങ്കാനയിലെ നാഗർകുർണൂലിൽ തുരങ്കത്തിലുണ്ടായ അപകടത്തിൽ അഞ്ച് തൊഴിലാളികൾ മരിച്ചു. ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ നൂറടി താഴ്ചയുള്ള തുരങ്കത്തിലാണ് അപകടം നടന്നത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.

കിഴക്കൻ ഗോദാവരി ജില്ലയിൽ നിന്നുള്ള സിനു (35), ജാർഖണ്ഡിൽ നിന്നുള്ള ഭോലാനാഥ് (40), പ്രവീൺ, കമലേഷ്, സോനു കുമാർ എന്നിവരാണ് മരിച്ചത്. 100 അടി താഴ്ചയുള്ള തുരങ്കത്തിൽ ഏഴ് പേർ ചേർന്നാണ് കാേൺക്രീറ്റ് ജോലികൾ ചെയ്തുകൊണ്ടിരുന്നത്. ജോലി പൂർത്തിയാക്കി പുറത്തേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. 70 അടി ഉയരത്തിൽ എത്തിയപ്പോൾ ക്രെയിനിന്റെ കേബിൾ പൊട്ടുകയായിരുന്നു.

മരിച്ചവർക്ക് ഒപ്പം ഉണ്ടായിരുന്ന രണ്ട് പേർക്ക് നിസാര പരിക്കുകളാണുള്ളത്. അപകടം നടന്നതിന് പിന്നാലെ അധികൃതർ മറ്റൊരു ക്രെയിനിന്റെ സഹായത്തോടെ ഇവരെ പുറത്തെടുക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

Related Articles

Back to top button