IndiaLatest

കര്‍ണ്ണാടകയില്‍ നിരോധനാജ്ഞ തുടരുന്നു

“Manju”

കര്‍ണാടകയിലെ മംഗളൂരുവില്‍ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ 11 പേര്‍ കൂടി കസ്റ്റഡിയില്‍. സൂറത്കല്‍ സ്വദേശി ഫാസിലാണ് മരിച്ചത്. സംഭവത്തില്‍ കഴിഞ്ഞ ദിവസം ക്രിമിനല്‍ പശ്ചാത്തലമുള്ള ചിലരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കസ്റ്റഡിയില്‍ ഉള്ളവരെ ചോദ്യം ചെയ്യുകയാണ്. ആരും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരല്ലെന്നാണ് സൂചന. പ്രത്യേകം രൂപീകരിച്ച സംഘമാണ് കേസ് അന്വേഷിക്കുന്നത്‌ അതേസമയം തുടര്‍ച്ചയായ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ മംഗളൂരുവില്‍ നിരോധനാജ്ഞ തുടരുകയാണ്. ആഗസ്റ്റ് ആറ് തിങ്കളാഴ്ച വരെ നിരോധനാജ്ഞ നീട്ടി. നേരത്തെ ശനിയാഴ്ച വരെ ആയിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.

Related Articles

Back to top button