Kerala

ഐഎസ് ഭീകരൻ തിരുവനന്തപുരത്ത് ? ജില്ലയിൽ എൻഐഎ റെയ്ഡ്

“Manju”

തിരുവനന്തപുരം : ഐഎസിന്റെ സഹായികളായി ഭീകരപ്രവർത്തനം നടത്തുന്നവർ തിരുവനന്തപുരത്ത് ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ വ്യാപക തിരച്ചിൽ നടത്തി എൻഐഎ. തമിഴ്‌നാട് സ്വദേശിയായ സാദിഖ് ബാഷയുടെ ഭാര്യയുടെ വീട്ടിലാണ് പരിശോധന നടത്തിയത്. ഇയാൾ തിരുവനന്തപുരത്ത് ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

കഴിഞ്ഞ ഫെബ്രുവരിയിലാണ് മയിലാടുംതുറൈയിൽ വെച്ച് പോലീസുകാരെ അപകടപ്പെടുത്തി സാത്തിക്കും സംഘവും രക്ഷപ്പെട്ടത്. ഐഎസിന് വേണ്ടി ഫണ്ട് സ്വരൂപിക്കാനും വിഘടനവാദി സംഘടനകൾ രൂപീകരിച്ച് ഐഎസിലേക്ക് റിക്രൂട്ടിംഗ് നടത്താനും ഇയാൾ സഹായിച്ചുവെന്നാണ് കണ്ടെത്തൽ.

തിരുവനന്തപുരത്ത് നടത്തിയ അന്വേഷണത്തിൽ ചില ഇലക്ട്രോണിക്ക് ഉപകരണങ്ങളും രേഖകളും കണ്ടെടുത്തതായി എൻഐഎ വ്യക്തമാക്കി. ഹാർഡ് ഡിസ്കും സിമ്മുകളുമാണ് പിടിച്ചെടുത്തത്

Related Articles

Back to top button