IndiaKeralaLatest

മാസങ്ങള്‍ക്ക് ശേഷം ഉത്തര്‍പ്രദേശിലെയും പഞ്ചാബിലെയും സ്കൂളുകള്‍ തുറന്നു

“Manju”

മാസങ്ങൾക്ക് ശേഷം ഉത്തർപ്രദേശിലെയും പഞ്ചാബിലെയും സ്കൂളുകൾ തുറന്നു

സിന്ധുമോൾ. ആർ

ലക്‌നൗ : കൊറോണയുടെ പശ്ചാത്തലത്തില്‍ ഏഴുമാസങ്ങള്‍ക്ക് ശേഷം പഞ്ചാബിലെയും ഉത്തര്‍പ്രദേശിലെയും സ്കൂളുകള്‍ ഭാഗികമായി തുറന്നു. 9 മുതല്‍ 12വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് ക്ലാസ് ആരംഭിച്ചത്. കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള സ്കൂളുകളാണ് ആദ്യഘട്ടത്തില്‍ തുറക്കുന്നത്.

അണ്‍ലോക് അഞ്ചാംഘട്ടത്തിന്റെ ഭാഗമായാണ് സ്കൂളുകള്‍ തുറക്കാനുള്ള തീരുമാനം സംസ്ഥാനസര്‍ക്കാര്‍ കൈക്കൊണ്ടത്.കൊറോണ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും സ്കൂളുകള്‍ തുറക്കുന്നത്. സാമൂഹിക അകലം പാലിച്ചും,മാസ്ക് ധരിച്ചുമാണ് ക്ലാസില്‍ കുട്ടികള്‍ക്കുള്ള ഇരിപ്പിടങ്ങള്‍ സജ്ജമാക്കിയിരിക്കുന്നത്. സ്കൂളിലേക്ക് വരുന്ന കുട്ടികളുടെ ശരീരോഷ്മാവ് തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച്‌ പരിശോധന നടത്തും. ഇതിന് ശേഷമായിരിക്കും കുട്ടികളെ ക്ലാസുകളിലേക്ക് പ്രവേശിപ്പിക്കുക.

Related Articles

Back to top button