KeralaLatest

അമരാവതിയുലുറങ്ങുന്ന ലോഹി

“Manju”

ആർഷ രമണൻ

ബഹുമുഖ ചലച്ചിത്ര പ്രതിഭ ലോഹിതദാസ് വിടവാങ്ങിയിട്ട് 11 വർഷം

കാണുമ്പോഴൊക്കെയും ഉള്ളിലൊരു നോവ് നൽകുന്ന കഥാപാത്രങ്ങളെ സൃഷ്‌ടിച്ച ലോഹിതദാസ് വിടപറഞ്ഞിട്ട് ഇന്നേക്ക് 11 വർഷം

തനിയാവർത്തനത്തിലെ ബാലൻമാഷ്, കിരീടത്തിലെ സേതുമാധവൻ, ദശരഥത്തിലെ രാജീവ് മേനോൻ, ഭരതത്തിലെ ഗോപിനാഥൻ, അമരത്തിലെ അച്ചൂട്ടി, ഭൂതക്കണ്ണാടിയിലെ വിദ്യാധരൻ തുടങ്ങി തോറ്റുപോയ നായകൻമാരായിരുന്നു ലോഹിതദാസ് സിനിമകളിലെ ശ്രദ്ധാകേന്ദ്രം. ഈ കഥാപാത്രങ്ങൾ മലയാളിയെ കരയിപ്പിച്ചതിനു കണക്കില്ല.

അമരത്തിലെ ചന്ദ്രികയും, സല്ലാപത്തിലെ ദിവാകരനും, ഭൂതക്കണ്ണാടിയിലെ സരോജിനിയും, കമലദളത്തിലെ സുമയും
തീവ്ര പ്രണയം കൊണ്ട് ഉണ്ടാകുന്ന ബന്ധത്തിന്റെ ത്രാസിൽ താഴ്ന്നിരിക്കുന്നവരാണ്.കണ്ട ആദ്യമാത്രയിൽ പ്രണയം മൊട്ടിടുന്ന രീതി ലോഹിയുടെ സിനിമകളിൽ ഇല്ലന്ന് തന്നെ പറയാം.വളരെ പതിയെ ഉടലെടുക്കുന്ന അതിതീവ്ര ബന്ധങ്ങൾ ആയിരുന്നു മിക്കതും അങ്ങനെ തോന്നാൻ നായകനും നായികയ്ക്കും കാരണങ്ങൾ ഏറെയായിരുന്നു.

ലോഹിതദാസ് എന്ന എഴുത്തുകാരന്റെ ഏറ്റവും വലിയ സമ്പാദ്യം അനുഭവങ്ങളും വായനയും ആണ്, പക്ഷേ അവ രണ്ടിനും അമ്മ കഴിഞ്ഞേ സ്ഥാനമുള്ളൂ, അച്ഛനിലെ എഴുത്തുകാരന് വളരാനുള്ള മണ്ണായി തീരുകയായിരുന്നു അമ്മ.”…അദ്ദേഹത്തിന്‍റെ മകന്‍ വിജയ്ശങ്കര്‍ കണ്ണീരോടെ ഓർക്കുന്നു.

എപ്പോൾ കാണുമ്പോഴും ഉള്ളിലൊരു നോവ് നൽകുന്ന കഥാപാത്രങ്ങളെ സൃഷ്‌ടിച്ച ലോഹിതദാസ് തിരക്കഥാകൃത്തായും സംവിധായകനായും നാൽപ്പതിലേറെ സിനിമകൾക്കാണ് ജന്മം നൽകിയത്. 2009 ജൂൺ 28 നാണ് ലോഹിയെന്ന അനശ്വര കലാകാരന്റെ അപ്രതീക്ഷിത വിയോഗത്തിനു കേരളം സാക്ഷിയായത്. ഹൃദയാഘാതംമൂലമാണ് ലോഹിതദാസ് മരിച്ചത്. 1955 മേയ് അഞ്ചിനാണ് ലോഹിതദാസ് ജനിച്ചത്.

24 വർഷത്തെ സിനിമ കരിയറിൽ 35 ഓളം സിനിമകൾക്ക് തിരക്കഥ രചിച്ചു. 1997 ഭൂതക്കണ്ണാടി എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധാന രംഗത്തേക്കും. നിവേദ്യമാണ് അവസാന സിനിമ. 1998 ൽ മികച്ച പുതുമുഖ സംവിധായകനുള്ള (ഭൂതക്കണ്ണാടി) ഇന്ദിരഗാന്ധി അവാർഡ് ലഭിച്ചു. ലോഹിതദാസിന്റെ സിനിമകൾക്ക് ആറ് തവണ സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്.

ലക്കിടി അകലൂരിലെ ‘അമരാവതി’യാണു ലോഹിതദാസിന്റെ പല തിരക്കഥകളും പിറന്ന, പ്രിയപ്പെട്ട വീട്. അമരാവതിയുടെ വളപ്പിലാണ് അദ്ദേഹത്തിന്റെ സ്‌മൃതി മണ്ഡപവും. അമരാവതിയില്‍ എഴുതിപ്പൂര്‍ത്തിയാകാത്ത കഥകള്‍, വായിക്കാത്ത പുസ്തകങ്ങള്‍ അങ്ങിനെ പലതും ബാക്കിവച്ചാണ് ലോഹിതദാസ് വിടവാങ്ങിയത്. നിളാതീരത്തെ പ്രണയിച്ച, കിരീടവും, വാത്സല്യവും, അരയന്നങ്ങളുടെ വീടും, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്നിങ്ങനെ സ്‌നേഹ ബന്ധങ്ങളുടെ കഥകള്‍ മലയാളികള്‍ക്ക് സമ്മാനിച്ചു അദ്ദേഹം വിട പറഞ്ഞിട്ട് പതിറ്റാണ്ട് കഴിഞ്ഞെങ്കിലും അമരാവതിയുടെ പൂമുഖത്ത് ഇപ്പോഴും ലോഹിയുണ്ടെന്ന് നമുക്ക് വിശ്വസിക്കാം.

Related Articles

Back to top button