IndiaLatest

എം പി മാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

“Manju”

ന്യൂഡല്‍ഹി : ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിന് നാല് കോണ്‍ഗ്രസ് എം പിമാര്‍ക്കുണ്ടായിരുന്ന സസ്‌പെന്‍ഷന്‍ സ്പീക്കര്‍ പിന്‍വലിച്ചു.ടി എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, മാണിക്കം ടാഗോര്‍, ജ്യോതി മണി എന്നീ എം പിമനാരുടെ സസ്പന്‍ഷനാണ് പിന്‍വലിച്ചത്.പാര്‍ലിമെന്റിന്റെ നടുത്തളത്തില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിക്കരുതെന്ന് എം പിമാരോട് സ്പീക്കര്‍ ആവശ്യപ്പെട്ടു. സഭയില്‍ പ്ലക്കാര്‍ഡ് കൊണ്ടുവരില്ലെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ഉറപ്പ് നല്‍കി. തുടര്‍ന്ന് സസ്‌പെഷന്‍ പിന്‍വലിക്കാനുള്ള പ്രമേയം ശബ്ദ വോട്ടോടെ പാസാക്കുകയായിരുന്നു. പ്ലക്കാര്‍ഡുയര്‍ത്തി ഇനി പ്രതിഷേധിച്ചാല്‍ ഭരണപക്ഷമെന്നോ, പ്രതിപക്ഷമെന്നോ നോക്കാതെ നടപടിയെടുക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു.

 

Related Articles

Back to top button