IndiaLatest

ഇന്‍ഫര്‍മേഷന്‍ ഓഫീസുകള്‍ ഇനി സഹ് യോഗ് എന്ന നാമധേയത്തില്‍

“Manju”

റെയില്‍വേ ഇന്‍ഫര്‍മേഷന്‍ ഓഫീസുകളുടെ പേരിനു ഇനി വ്യത്യാസം വരും. ഈ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ക്ക് ഇനി സഹ് യോഗ് എന്നായിരിക്കും പേര്.പേര് മാറ്റിക്കൊണ്ട് റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കിയിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ സെന്ററുകളില്‍ നിന്ന് വിവരങ്ങള്‍ നല്‍കുക എന്നത് മാത്രമല്ല, യാത്രക്കാര്‍ക്ക് വീല്‍ ചെയര്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കുന്നുമുണ്ട്. പേര് മാറ്റിയ വിവരം നിര്‍ദേശമായി തന്നെ എല്ലാ മേഖലാ കേന്ദ്രങ്ങള്‍ക്കും നല്‍കി. യാത്രയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും പറയുവാനും യാത്രക്കാര്‍ക്ക് ഈ കേന്ദ്രങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. അതിനാലാണ് സേവനം എന്ന് അര്‍ഥം വരുന്ന സഹ് യോഗ് എന്ന പേര് തന്നെ നല്‍കിയതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button