KeralaLatest

പുറമേരിയില്‍ കോവിഡ് രോഗിയുടെ മത്സ്യബൂത്ത് അടിച്ചുതകര്‍ത്തു

“Manju”

 

ജുബിൻ ബാബു എം.

കോവിഡ് രോഗിയായ തൂണേരിയിലെ മത്സ്യവ്യാപാരിയുടെ ഉടമസ്ഥതയിലുള്ള മത്സ്യബൂത്ത് അടിച്ചുതകര്‍ത്ത നിലയില്‍. പുറമേരി വെള്ളൂര്‍ റോഡില്‍ ജെ.ജെ.ചോമ്പാല എന്ന പേരുള്ള മത്സ്യബൂത്താണ് ഇന്നലെ രാത്രി അക്രമത്തിനിരയായത്. മുന്നില്‍ സിമന്റില്‍ ഉറപ്പിച്ച സ്റ്റാന്റ് ഉള്‍പെടെയുള്ളവ തകര്‍ത്തിരിക്കുകയാണ്. ഷട്ടറിനും കേടുവരുത്തി. വിവിധ മാര്‍ക്കറ്റുകളില്‍ നിന്നെത്തിക്കുന്ന മത്സ്യം സൂക്ഷിക്കുകയും വില്‍പന നടത്തുകയും ചെയ്യുന്ന കേന്ദ്രമാണിത്. . നാദാപുരം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

Related Articles

Back to top button