Uncategorized

ഇന്ന് പൂജിതപീഠം പത്രസമ്മേളനം

“Manju”

 

പോത്തൻകോട് : ശാന്തിഗിരി ആശ്രമത്തിലെ 2023 ഫെബ്രുവരി 22 ന് നടക്കുന്ന പൂജിതപീഠം സമർപ്പണാഘോഷങ്ങളോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 7മണിക്ക് പത്രസമ്മേളനം നടക്കും. ആശ്രമം സ്പിരിച്ച്വല്‍ സോണ്‍ കോണ്‍ഫറന്‍സ് ഹാള്‍ അനക്സില്‍ ചേരുന്ന പത്രസമ്മേളനത്തില്‍ ജനോപകാരപ്രദമായ വിവിധ പദ്ധതികൾക്ക് രാജ്യത്തുടനീളം തുടക്കംകുറിയ്ക്കുന്ന വിവരം ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അറിയിക്കും. പൂജിതപീഠം സമര്‍പ്പണം ആഘോഷങ്ങളുടെ പ്രചാരണ ഉദ്ഘാടനം ജനുവരി 15 ന് കണ്ണൂര്‍ ജില്ലയിലെ വള്ള്യായി ആശ്രമത്തില്‍ തുടക്കം കുറിച്ചു. തുടര്‍ന്ന് ഏരിയ തലത്തില്‍ പ്രചാരണ പരിപാടികള്‍, ഗൃഹസന്ദര്‍ശനങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.

Related Articles

Back to top button