Uncategorized

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് പ്രതിഷ്ഠാ വാര്‍ഷികം

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് പ്രതിഷ്ഠാ വാര്‍ഷികം. 1989 ന് ഫെബ്രുവരി 10 നാണ് (1164 മകരം 28) ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകര ഗുരു പ്രാര്‍ത്ഥനാലയത്തില്‍ പ്രതിഷ്ഠ നടത്തിയത്. തുടര്‍ന്ന് എല്ലാവര്‍ഷവും ഫെബ്രുവരി 10 ന് പ്രാര്‍ത്ഥനാലയ സമര്‍പ്പണ വാര്‍ഷികമായി ആചരിച്ചു വരുന്നു. പ്രതിഷ്ഠാവാര്‍ഷികത്തിന്റെ ഭാഗമായി സന്ന്യാസി സംഘത്തിന്റെ പുഷ്പസമര്‍പ്പണം നടന്നു.

പ്രതിഷ്ഠാ വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന സന്ന്യാസിമാരുടെ സമര്‍പ്പണം.

ഉച്ചയ്ക്ക് സമര്‍പ്പണങ്ങളും, വൈകിട്ട് 6 ന്റെ ആരാധനയ്ക്ക് ശേഷം സന്ന്യാസി സന്ന്യാസിനിമാരുടെ ദീപപ്രദക്ഷിണവും നടക്കും.

പ്രതിഷ്ഠാ വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന സന്ന്യാസിനിമാരുടെ സമര്‍പ്പണത്തില്‍ നിന്ന്

Related Articles

Back to top button