KeralaLatestMalappuram

മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ .പി ഉണ്ണികൃഷ്ണനും ഡ്രൈവർക്കും കോവിഡ് 19 സ്ഥിരീകരിച്ചു

“Manju”

പി.വി.എസ്

മലപ്പുറം : ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എ.പി ഉണ്ണികൃഷ്ണനും ഡ്രൈവർക്കും കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി തുടങ്ങിയവരിൽ വൈറസ് ബാധ കണ്ടെത്തിയതിനെത്തുടർന്ന് ഇദ്ദേഹത്തോട് പരിശോധനക്ക് വിധേയനാവാൻ ജില്ലാ മെഡിക്കൽ ഓഫിസർ നിർദേശിച്ചിരുന്നു.

മഞ്ചേരി മെഡിക്കൽ കോളജിലെത്തിയാണ് പ്രസിഡൻറും ഡ്രൈവറും സ്രവപരിശോധനക്ക്  സാമ്പിൾ നൽകിയത്. രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ഉണ്ണികൃഷ്ണനെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വൈസ് പ്രസിഡൻറ് സക്കീന പുൽപ്പാടൻ, സ്ഥിരം സമിതി അധ്യക്ഷരായ ഉമ്മർ അറക്കൽ, വി. സുധാകരൻ, സെക്രട്ടറി അബ്ദുൽ അബ്ദുൽ റഷീദ് എന്നിവരോട് സ്വയം നിരീക്ഷണത്തിൽ കഴിയാനും ഡി.എം.ഒ നിർദേശിച്ചു.

Related Articles

Back to top button