IndiaLatest

2024 ല്‍ ഇന്ത്യയിലെ റോഡുകള്‍ യുഎസിലേതിന് സമാനമാകും

“Manju”

ന്യൂഡല്‍ഹി: വരുന്ന രണ്ട് വര്‍ഷത്തില്‍ രാജ്യത്തിന്റെ റോഡുകളുടെ പ്രതിച്ഛായ മാറുമെന്ന് ഉറപ്പു നല്‍കി കേന്ദ്ര റോഡ്, ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്ഗരി. റോഡുകളുടെയും ഹൈവേകളുടെയും വികസനത്തിനായി വിശദമായ പദ്ധതികളാണ് നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. 2024-ഓടെ ഇന്ത്യയിലെ റോഡുകള്‍ യുഎസിലേതിന് സമാനമാകും. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വികസിപ്പിക്കും. ആവശ്യത്തിന് ഫണ്ടുകള്‍ ഉണ്ടെന്നും മന്ത്രി അറിയിച്ചു.

പ്രധാന നഗരങ്ങളിലെ റോഡുകളിലെ യാത്രാസമയം കുറയ്‌ക്കുന്ന ഹരിത എക്‌സപ്രസ് ഹൈവേ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 2024-ഓടെ 26 റോഡുകളാകും ഇത്തരത്തില്‍ നിര്‍മ്മിക്കുക. ഡല്‍ഹിയില്‍ നിന്നും ഡെറാഡൂണ്‍, ഹരിദ്വാര്‍, ജയ്പൂര്‍ എന്നിവിടങ്ങളിലേക്ക് രണ്ട് മണിക്കൂര്‍ സമയം കൊണ്ട് എത്തിച്ചേരാന്‍ സാധിക്കും.

ഒരാള്‍ക്ക് ഡല്‍ഹിയില്‍ നിന്ന് ചണ്ഡിഗഡിലേക്ക് 2.5 മണിക്കൂറും ഡല്‍ഹിയില്‍ നിന്ന് അമൃത്സറിലേക്ക് നാല് മണിക്കൂറും സമയം മാത്രമാണ് ആവശ്യമായി വരിക. ഡല്‍ഹിയില്‍ നിന്ന് കത്രയിലേക്ക് ആറ് മണിക്കൂറും, ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് 12 മണിക്കൂറും, ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് രണ്ട് മണിക്കൂറും മതിയാകും. നേരത്തെ മീററ്റില്‍ നിന്നും ഡല്‍ഹിയിലേക്ക് 4.5 മണിക്കൂര്‍ യാത്ര ആവശ്യമായിരുന്നു. എന്നാല്‍ എക്‌സ്പ്രസ് ഹൈവേ വരുന്നതോടെ 40 മിനിറ്റ് മതിയാകും.

Related Articles

Back to top button