IndiaLatest

ഉറിയിൽ സൈന്യം മൂന്ന് പാക് ഭീകരരെ വധിച്ചു

“Manju”

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ഉറി സെക്ടറില്‍ കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന ഏറ്റുമുട്ടല്‍ അവസാനിച്ചതായി സൈന്യം. നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ മൂന്ന് ഭീകരരെ വധിച്ചതായും സൈന്യം സ്ഥിരീകരിച്ചു. പാക്കിസ്ഥാനില്‍നിന്നുമാണ് ഇവര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്.

ഭീകരരില്‍നിന്ന് അഞ്ച് എകെ 47 തോക്കുകള്‍, 70 ഗ്രനേഡുകള്‍, എട്ട് പിസ്റ്റളുകള്‍ എന്നിവയും കണ്ടെത്തി. ആറ് ഭീകരരാണ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത്. നുഴഞ്ഞുകയറ്റം തടയാന്‍ ശ്രമിക്കുന്നതിനിടെ ഒരു സൈനികന് പരിക്കേറ്റു.
നുഴഞ്ഞുകയറ്റ ശ്രമം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉറി സെക്ടറില്‍ ഇന്‍റര്‍നൈറ്റ്, മൊബൈല്‍ സേവനങ്ങള്‍ തിങ്കളാഴ്ച രാവിലെ മുതല്‍ നിര്‍ത്തിവച്ചിരുന്നു. ഇതിനിടെ ബന്ദിപ്പോരയില്‍ നാല് ലക്ഷകര്‍ ഭീകരരെ സുരക്ഷാസേന പിടികൂടുകയും ചെയ്തിട്ടുണ്ട്.

Related Articles

Back to top button