KeralaLatest

ശാന്തിഗിരി ആശ്രമം കല്ലാർ ബ്രാഞ്ചിന്റെ വാർഷികം പ്രാർത്ഥനാപൂർവം ആഘോഷിച്ചു

അന്‍പത്തിയൊന്നാം വാര്‍ഷികമാണ് ആഘോഷിച്ചത്.

“Manju”

തൂക്കുപാലം: അൻപത്തിയൊന്ന് വർഷങ്ങൾക്ക് മുൻപ് 1972ലെ പത്താമുദയം ദിനത്തിലാണ് ശാന്തിഗിരി ആശ്രമസ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരു കല്ലാർ ശാന്തിഗിരി ആശ്രമം ബ്രാഞ്ചിന് തിരി തെളിയിക്കുന്നത്. ശാന്തിഗിരി ആശ്രമത്തിന്റെ ആദ്യത്തെ ബ്രാഞ്ച് ആശ്രമം എന്ന നിലയിലും ശാന്തിഗിരിയിലെ ‘താമരയിൽ ഓംകാരം’എന്ന പ്രതിഷ്ഠയുടെ ആത്മീയ രഹസ്യം പരമപ്രകാശത്തിൽ നിന്നും വെളിപ്പെട്ടുകിട്ടിയ സ്ഥലം എന്ന നിലയിലും ശാന്തിഗിരിയിലെ ഇപ്പോഴത്തെ ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത ആദ്യമായി ഗുരുവിനെ കണ്ടുമുട്ടിയ ഇടമെന്ന നിലയിലും കല്ലാർ ആശ്രമം ശാന്തിഗിരിയുടെ ചരിത്രത്തിൽ സുപ്രധാനമായ സ്ഥാനം വഹിക്കുന്നു.
പോത്തൻകോടുള്ള ശാന്തിഗിരി ആശ്രമത്തിന്റെ പ്രാർത്ഥനാലയത്തിന്റെ പ്രതിഷ്ഠാ പൂർത്തീകരണവാർഷികവും ഈ സുദിനത്തിൽ തന്നെയാണ് ആഘോഷിക്കുന്നത്.

ഏപ്രിൽ 24 തിങ്കളാഴ്ച രാവിലെ ആരാധന, ധ്വജം ഉയർത്തൽ എന്നിവയോടെ ആരംഭിച്ച ആഘോഷപരിപാടികൾ ഉച്ചക്ക് 12 മണിയുടെ ആരാധന, ഗുരുപൂജ, സത്സംഗം, അന്നദാനം എന്നിവയോടെ ഗുരുപാദങ്ങളിൽ സമർപ്പിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ തൂക്കുപാലം ഏരിയയിലെ വിവിധ സാംസ്കാരിക യൂണിറ്റുകളുടെ നേതൃത്വത്തിൽ തുടർച്ചയായ പ്രാർത്ഥന ഉണ്ടായിരുന്നു. ആശ്രമത്തിന്റെ പഴയകാല സംഭവങ്ങൾ അയവിറക്കിയ സത്സംഗം വളരെ ഹൃദയസ്പർശിയായി. ശാന്തിഗിരി ആശ്രമം തൂക്കുപാലം ഏരിയ ഹെഡ് സ്വാമി ചന്ദ്രദീപ്തൻ ജ്ഞാനതപസ്വി, കമ്പം ഏരിയ ഇൻചാർജ് സ്വാമി ആത്മചിത്തൻ ജ്ഞാനതപസ്വി, രാമക്കൽമേട് ബ്രാഞ്ച് ഇൻചാർജ് സ്വാമി ശ്രീജിത്ത്‌ ജ്ഞാനതപസ്വി, ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസർ (ആര്‍ട്സ് & കള്‍ച്ചര്‍) എ.കെ.തങ്കപ്പൻ, ശാന്തിഗിരി ആശ്രമം, തൂക്കുപാലം ഏരിയ അസിസ്റ്റന്റ്  മാനേജർ (അഡ്മിനിസ്ട്രേഷന്‍) ഇ.ഡി.ഷായിസ് മോൻ തുടങ്ങിയവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി. വാർഷിക ആഘോഷത്തിൽ നിരവധി ആത്മബന്ധുക്കളും നാട്ടുകാരും പങ്കെടുത്തു.

Related Articles

Back to top button