IndiaLatest

കേരളത്തിലെ മുസ്‌ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ അവസ്ഥ രാജ്യത്തിന് മാതൃക: ദേശീയ ന്യൂനപക്ഷകമ്മീഷന്‍

“Manju”

തിരുവനന്തപുരം: കേരളത്തിലെ മുസ്‌ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ അവസ്ഥ രാജ്യത്തിന് മാതൃകയാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ആതിഫ് റഷീദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തെ വഖഫ് ആസ്തികള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഡിജിറ്റലൈസ്ഡ് ജി. പി. എസ് മാപ്പിംഗ് നടത്തിവരികയാണ്. കേരളത്തില്‍ ഇത് 28 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. ദേശയതലത്തില്‍ 20 ശതമാനം ആയതായും അദ്ദേഹം പറഞ്ഞു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പത്തിടത്താണ് ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം അനുവദിച്ചിരിക്കുന്നത്. കേരളം, തമിഴ്‌നാട്, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളിലുള്ളവര്‍ക്ക് കൊച്ചിയാണ് കേന്ദ്രം. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ പദ്ധതികള്‍ നിലവില്‍ കേരളത്തിലെ 12 ജില്ലകള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പി. എം. ജെ. വി. കെ, പ്രധാനമന്ത്രിയുടെ 15 ഇന പദ്ധതികള്‍ എന്നിവയുടെ പുരോഗതി കമ്മീഷന്‍ വിലയിരുത്തി. ചീഫ് സെക്രട്ടറിയും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരുമായും ചര്‍ച്ച നടത്തി. പദ്ധതി പ്രദേശങ്ങള്‍ കമ്മീഷന്‍ നേരിട്ട് സന്ദര്‍ശിച്ചു.

Related Articles

Back to top button