Latest

അഫ്ഗാനിസ്താനില്‍ സ്‌ഫോടനം

“Manju”

അഫ്ഗാനിസ്താനില്‍ വീണ്ടും സ്‌ഫോടനം. കാബൂള്‍ നഗരത്തിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് അഫ്ഗാന്‍ ഹിന്ദുക്കള്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. കാബൂളിലെ ബാഗ് ഇ ഖൈ്വസി മേഖലയിലെ വ്യാപാര സ്ഥാപനത്തിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സുരക്ഷാ സേന അറിയിച്ചു.

അഫ്ഗാനിസ്താനില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു ഭീകര സംഘനകളും ഏറ്റെടുത്തിട്ടില്ല. സമാധാന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും അഫ്ഗാനിസ്താന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണങ്ങള്‍ തുടര്‍ക്കഥയാണ്

Related Articles

Back to top button