IndiaLatest

രക്ഷാബന്ധന്‍ ദിനത്തില്‍ സ്ത്രീകള്‍ക്ക് ബസുകളില്‍ സൗജന്യ യാത്ര

“Manju”

ലക്‌നൗ  ; രക്ഷാബന്ധന്‍ ദിനത്തില്‍ സ്ത്രീകള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ സ്‌നേഹ സമ്മാനം. അന്നേ ദിവസം സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സൗജന്യ ബസ് യാത്ര അനുവദിക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം അറിയിച്ചത്.

48 മണിക്കൂര്‍ നേരത്തേക്കാണ് യുപിഎസ്ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര. ആഗസ്റ്റ് 10 ന് അര്‍ദ്ധ രാത്രി മുതല്‍ 12 ന് അര്‍ദ്ധ രാത്രിവരെ സംസ്ഥാനത്തെവിടേയും സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കൂടിയാണ് സ്ത്രീകള്‍ക്ക് രണ്ട് ദിവസം ബസില്‍ സൗജന്യ യാത്ര അനുവദിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Related Articles

Back to top button