Uncategorized

ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് വിലക്ക് നീക്കി യുഎഇ .

“Manju”

ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് ഈ മാസം 23 മുതൽ യുഎഇയിലേയ്ക്ക് പ്രവേശിക്കാനാകും. യുഎഇ അംഗീകരിച്ച വാക്സീന്റെ രണ്ടു ഡോസുകളും സ്വീകരിച്ച താമസ വീസക്കാർക്കാണ് പ്രവേശിക്കാനാകുകയെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു.
ആസ്ട്രാസെനക്ക അഥവാ കൊവീഷീൽഡ്,ഫൈസർ,സിനോഫാം,സ്പുട്നിക് 5 എന്നിവയാണ് യുഎഇ അംഗീകരിച്ച വാക്സീനുകൾ .കോവാക്സീൻ യുഎഇ അംഗീകരിച്ചിട്ടില്ല.യാത്ര ചെയ്യുന്നവർ ഫ്ലൈറ്റ് പുറപ്പെടുന്നതിന് 4 മണിക്കൂർ മുമ്പ് റാപ്പിഡ് പിസിആർ പരിശോധന നടത്തണം. കൂടാതെ, യാത്രയുടെ 48 മണിക്കൂറിനകത്തെ പിസിആർ നെഗറ്റീവ് ഫലം ഹാജരാക്കണം. പിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റിൽ ക്യു ആർ കോഡ് ഉണ്ടായിരിക്കണം. ദുബായിലെത്തുന്ന യാത്രക്കാരെല്ലാം രാജ്യാന്തര വിമാനത്താവളത്തിൽ പിസിആർ പരിശോധനയ്ക്ക് വിധേയരാകണം. പിസിആർ പരിശോധനാ ഫലം വരുന്നതു വരെ യാത്രക്കാർ താമസ സ്ഥലത്ത് ക്വാറന്റീനിൽ കഴിയണം. 24 മണിക്കൂറിനകം ഫലം ലഭിക്കുന്നതാണ്.ഇന്ത്യയെ കൂടാതെ നൈജീരിയ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്കും നീക്കിയിട്ടുണ്ട്.

Related Articles

Back to top button