IndiaLatest

ഐടി ചട്ടം ഭേദഗതി ചെയ്ത് കേന്ദ്ര സര്‍ക്കാര്‍

“Manju”

ഡല്‍ഹി: ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ചട്ടത്തില്‍ ഭേദഗതിയുമായി കേന്ദ്രസര്‍ക്കാര്‍. സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനം. കമ്പനികളുടെ നടപടികളില്‍ തൃപ്തരല്ലെങ്കില്‍ പരാതി പരിഹാര സമിതിയെ സമീപിക്കാം.

സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമിക്കുന്ന സമിതി മൂന്ന് മാസത്തിനകം നിലവില്‍ വരും. ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യുട്യൂബ് തുടങ്ങി സമൂഹമാധ്യമ കമ്പനികള്‍ക്ക് ഇന്ത്യയിലെ നിയമങ്ങള്‍ പൂര്‍ണമായും ബാധമായിരിക്കും.

ഉപയോക്താക്കളുടെ പരാതി പരിശോധിക്കാന്‍ കമ്പനികള്‍ സ്വന്തം നിലയില്‍ സംവിധാനം രൂപീകരിക്കണം. ഇത്തരം സംവിധാനങ്ങളുടെ നടപടികളില്‍ തൃപ്തരല്ലെങ്കില്‍ പരാതിക്കാരന് സര്‍ക്കാര്‍ രൂപീകരിക്കുന്ന സമിതിയില്‍ അപ്പീല്‍ നല്‍കാം. അപ്പീലിന്മേല്‍ 30 ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകും. ചെയര്‍പേഴ്സണ്‍ അടക്കം 3 സ്ഥിരം അംഗങ്ങളെ സര്‍ക്കാരിന് നിയമിക്കാം.

Related Articles

Back to top button