InternationalLatest

ഫിലിപ് കോസ്റ്റിച്ച്‌ യുവന്റസിലെത്തി

“Manju”

ഫ്രാങ്ക്ഫര്‍ട്ടിന്റെ സെര്‍ബിയന്‍ താരം ഫിലിപ് കോസ്റ്റിച്ച്‌ യുവന്റസിലെത്തി. പതിനാറ് മില്യണ്‍ യൂറോയാണ് യുവന്റസ് താരത്തിന് വേണ്ടി യുവന്റഡ് ചെലവഴിക്കുന്നത്.ആഡ് – ഓണുകള്‍ അടക്കം ഓഫര്‍ ഇരുപത് മില്യണ്‍ കടക്കും. ഫ്രാങ്ക്ഫര്‍ടിന് മുന്നില്‍ തങ്ങളുടെ ഓഫര്‍ സമര്‍പ്പിച്ച വെസ്റ്റ്ഹാമിനെ മറികടന്നാണ് കോസ്റ്റിച്ചിനെ യുവന്റസ് സ്വന്തമാക്കിയത്. മൂന്നര വര്‍ഷത്തെ കരാര്‍ ആവും താരത്തിന് യുവന്റസില്‍ ഉണ്ടാവുക.യൂറോപ്പ വിജയികളായ ഫ്രാങ്ക്ഫര്‍ട്ടിന്റെ അഭിവാജ്യ ഘടകം ആയിരുന്നു ഈ ഇരുപതിയൊമ്ബത്കാരന്‍. ഇടത് വശത്ത് മധ്യനിരയിലും വിങ് ബാക്ക് ആയും വിങ്ങര്‍ ആയും ഒരു പോലെ ഇറങ്ങാന്‍ സാധിക്കുന്ന താരമാണ്.

Related Articles

Back to top button