KeralaLatest

അതി ദരിദ്രര്‍ ഏറ്റവും അധികം മലപ്പുറം ജില്ലയില്‍

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് അതി ദരിദ്രരുടെ കണക്കെടുപ്പില്‍ ഏറ്റവും അധികം പേരുള്ളത് മലപ്പുറം ജില്ലയില്‍. മലപ്പുറത്തിന് തൊട്ടു പിന്നില്‍ തിരുവനന്തപുരം ജില്ലയാണ്. കുടുംബശ്രീയുടെ പിന്തുണയോടെ അതിദാരിദ്ര്യ ലഘൂകരണത്തിന് ത്രിതല പദ്ധതി തദ്ദേശ ഭരണ വകുപ്പ് തയ്യാറാക്കിയിരുന്നു ഇതിന്റെ ഭാഗമായിട്ടായിരുന്നു അതിദരിദ്രരെ കണ്ടെത്താനുള്ള സര്‍വ്വേ നടന്നത്. സംസ്ഥാനത്ത് അതിദരിദ്രരെന്ന് കണ്ടെത്തിയ 64,006 പേരില്‍ 8553 പേരും മലപ്പുറത്ത് നിന്നാണെന്ന് കണക്കുകള്‍ പറയുന്നു.

സംസ്ഥാനത്താകെ 64,006 പേര്‍, അതില്‍ തന്നെ 12 763 പട്ടിക ജാതിക്കാരും 3021 പട്ടിക വര്‍ഗക്കാരും ഉള്‍പ്പെടുന്നു. അതിദാരിദ്ര്യത്തില്‍ ജീവിക്കുന്നവരുടെ എണ്ണമെടുത്താല്‍ മലപ്പുറത്തിന് പിന്നില്‍ 7278 പേരുള്ള തിരുവനന്തപുരം ജില്ലയാണ് രണ്ടാമത് വരുന്നത്. കടുത്ത ദാരിദ്രം അനുഭവിക്കുന്നവര്‍ ഏറ്റവും കുറവ് കോട്ടയം ജില്ലയിലാണ്.

കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി അതി ദാരിദ്ര്യ ലഘൂകരണമാണ് തദ്ദേശസ്വയംഭരണവകുപ്പിന്‍്റെ ലക്ഷ്യം. ആവശ്യത്തിന് ആഹാരം എത്തിക്കുന്നത് അടക്കം ഉടന്‍ നടപ്പാക്കേണ്ട പദ്ധതികളാണ് ഇതിനായി തയ്യാറാക്കിയത്. ഭവന രഹിതരുടെ പുനരധിവാസപോലുള്ള ഹ്രസ്വകാല പദ്ധതികള്‍, ഉപജീവന മാര്‍ഗ്ഗമടക്കം ഉറപ്പാക്കുന്ന ദീര്‍ഘകാല പദ്ധതികള്‍ തുടങ്ങി ത്രിതല സംവിധാനത്തോടെ ഇടപെടല്‍ നടത്താനാണ് തീരുമാനം. തനത് ഫണ്ടില്‍ നിന്ന് പണം ചെലവഴിച്ച്‌ ക്ഷേമപദ്ധതി ഉറപ്പാക്കേണ്ട ഉത്തരവാദിത്തം തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. അതി ദരിദ്രര്‍ക്കുള്ള ഫണ്ടും സമൂഹ അടുക്കള പോലുള്ള സംരംഭങ്ങള്‍ക്ക് സ്പോണ്‍സര്‍മാരെ കണ്ടെത്താനും നിര്‍ദേശമുണ്ട്

Related Articles

Back to top button