KeralaLatest

മുത്തശ്ശി മാവ് അകാല ചരമത്തിലേക്ക്

“Manju”

സിന്ധുമോള്‍ ആര്‍

 

കിളിമാനൂര്‍: കിളികള്‍ക്ക് കൂടൊരുക്കിയും, വഴിയാത്രക്കാര്‍ക്ക് തണലേകിയും, വര്‍ഷം തോറും മധുരമൂറും മാമ്പഴം പൊഴിച്ചും നിന്നിരുന്ന മുത്തശ്ശിമാവ് അകാല ചരമത്തിലേക്ക്. ചൂട്ടയില്‍ ജംഗ്ഷന് സമീപം റോഡ് പുറമ്പോക്കില്‍ നില്‍ക്കുന്ന കൂറ്റന്‍ മാവാണ് നാശത്തിന്റെ വക്കില്‍ നില്‍ക്കുന്നത്. അജ്ഞാതര്‍ നശിപ്പിച്ചതായി നാട്ടുകാര്‍ സംശയിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഈ മാവില്‍ നിന്നും അമിതമായി ഇലകള്‍ കൊഴിഞ്ഞ് തുടങ്ങുകയും ഇപ്പോള്‍ മാവിന്‍ ഇലകള്‍ ഏകദേശം തീര്‍ന്ന അവസ്ഥയിലുമായി. ശിഖരങ്ങളും ഉണങ്ങി തുടങ്ങീട്ടുണ്ട്. കഴിഞ്ഞ കുറേ നാളുകളായി ഈ മാവിലെ മാങ്ങ പറിക്കുന്നതും പ്രസ്തുത പുറമ്പോക്ക് ഭൂമിയുമായും ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ നടന്നുവരുന്നുണ്ട്. പുതിയകാവ് – ആലംകോട് റോഡ് നിര്‍മ്മാണ സമയത്ത് പോലും റോഡരികിലെ മറ്റു വൃക്ഷങ്ങള്‍ മുറിച്ചു മാറ്റാന്‍ ടെന്‍ഡര്‍ നടപടി സ്വീകരിച്ചപ്പോഴും ഈ മാവ് രക്ഷപ്പെടുകയായിരുന്നു.

Related Articles

Back to top button