InternationalLatest

ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം വരും മാസങ്ങളില്‍ കൂടുമെന്ന് ലോകാരോഗ്യ സംഘടന

“Manju”

ജനീവ ; കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം വരും മാസങ്ങളില്‍ കൂടുമെന്ന് ലോകാരോഗ്യ സംഘടന. ഡെല്‍റ്റ വകഭേദം മറ്റ് വകഭേദങ്ങളെക്കാള്‍ തീവ്ര വ്യാപനശേഷിയുള്ളതാനെന്നും ലോകാരോഗ്യസംഘടന അറിയിച്ചു. ജൂലൈ 18 വരെയുള്ള ആഴ്ചയില്‍ 3.4 മില്ല്യണ്‍ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചതെന്നും ഡബ്ല്യു.എച്ച്‌.ഒ പറഞ്ഞു. ഇത് മുന്‍പത്തെ ആഴ്ചയിലെക്കാള്‍ 12 ശതമാനം കൂടുതലാണ്. കൂടുതല്‍ വകഭേദങ്ങള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങളിലുള്ള അയവ്, കൂടിച്ചേരലുകള്‍, വാക്സിന്‍ സ്വീകരിക്കാത്ത ആളുകളുടെ എണ്ണം എന്നിവ കോവിഡ് വ്യാപിക്കാനുളള കാരണങ്ങളായി ഡബ്ല്യു.എച്ച്‌.ഒ വിലയിരിത്തുന്നു.

കോവിഡിന്റെ ആല്‍ഫ, ബീറ്റാ, ഗാമാ വകഭേങ്ങള്‍ ആശങ്കയുണര്‍ത്തുന്നതാണ്. ആല്‍ഫ ആദ്യം സ്ഥിരീകരിച്ചത് ബ്രിട്ടനിലാണ്. ബീറ്റാ സൗത്ത് ആഫ്രിക്കയിലും ഗാമാ ബ്രസീലിലുമാണ് ആദ്യം സ്ഥിരീകരിക്കുന്നത്. നിലവില്‍ ലോകത്തെ വിവിധ രാജ്യങ്ങളില്‍ കാണുന്ന വൈറസ് വകഭേദത്തില്‍ ഭൂരിഭാഗവും ഡെല്‍റ്റയാണ്.

Related Articles

Back to top button