IndiaLatest

റെയ്ഡില്‍ പിടിച്ചത് 390 കോടിയുടെ സ്വത്ത്

“Manju”

മുംബൈ: മഹാരാഷ്ട്രയിലെ രണ്ട് വ്യവസായ ഗ്രൂപ്പുകളുടെ ഓഫീസുകളിലും വീടുകളിലും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 390 കോടിയുടെ കണക്കില്‍പ്പെടാത്ത സ്വത്തുക്കള്‍ കണ്ടെത്തി.മഹാരാഷ്ട്രയിലെ ജല്‍ന കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന വ്യവസായ ഗ്രൂപ്പുകളുടെ വിവിധ കേന്ദ്രങ്ങളിലാണ് നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്.ഓഗസ്റ്റ് ഒന്നാം തീയതി മുതല്‍ എട്ടാം തീയതി വരെ വിവിധ കേന്ദ്രങ്ങളിലായി നടന്ന റെയ്ഡിലാണ് കോടികളുടെ ബിനാമി ഇടപാടുകളും കണക്കില്‍പ്പെടാത്ത സ്വത്തുക്കളും കണ്ടെത്തിയത്.56 കോടി രൂപ പണമായി മാത്രം റെയ്ഡില്‍ പിടിച്ചെടുത്തു. 13 മണിക്കൂര്‍ സമയമെടുത്താണ് ഉദ്യോഗസ്ഥര്‍ ഇത് എണ്ണിതീര്‍ത്തത്. 32 കിലോ സ്വര്‍ണവും 14 കോടി രൂപയുടെ വജ്രങ്ങളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. ബിനാമി ഇടപാടുകളുടെ രേഖകളും മറ്റുചില ഡിജിറ്റല്‍ രേഖകളും റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്.സ്റ്റീല്‍, വസ്ത്രനിര്‍മാണം, റിയല്‍ എസ്‌റ്റേറ്റ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് വ്യവസായ ഗ്രൂപ്പുകളുടെ ഓഫീസുകളിലും വീടുകളിലുമാണ് റെയ്ഡ് നടന്നതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

Related Articles

Back to top button