KeralaLatest

താരങ്ങളുടെ പ്രതിഫല തുക പുറത്ത് !!മുന്നിൽ മോഹൻലാൽ !!ഇത് സത്യമോ?

“Manju”

 

മലയാള സിനിമയിലെ താരങ്ങൾ എത്ര രൂപയാണ് പ്രതിഫലം പറ്റുന്നതെന്നു അറിയാൻ ഏവർക്കും ആഗ്രഹമുണ്ടാകും അല്ലെ. ഇപ്പോഴിതാ ആ വിവരങ്ങൾ പുറത്ത്. അടുത്തിടെ മീഡിയ വൺ ടി വി നടത്തിയ ഒരു ചർച്ച സിനിമ മേഖലയിലെ പ്രതിസന്ധിയെ കുറിച്ചായിരുന്നു. ആ ചർച്ചയിൽ അവർ ഡിസ്പ്ലേ ചെയ്തതായിരുന്നു താരങ്ങളുടെ പ്രതിഫലതുക. ഇതിന്റെ സ്ക്രീൻഷോട്ടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മമ്മൂട്ടി, മോഹൻലാൽ, പ്രിത്വിരാജ്, നിവിൻ പോളി, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ തുടങ്ങിയവരുടെ പ്രതിഫലതുകയാണ് ചാനൽ പുറത്ത് വിട്ടത്. കൂട്ടത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്നത് മോഹൻലാൽ ആണ്. നാലിനും ഏട്ടു കോടിക്കുമിടയിലാണ് മോഹൻലാൽ പ്രതിഫലം കൈപ്പറ്റുന്നത്. രണ്ടാം സ്ഥാനത്ത് സൂപ്പർ താരം മമ്മൂട്ടിയാണ്. യുവതാരങ്ങളിൽ ഏറ്റവും ഉയർന്ന പ്രതിഫലം കൈപ്പറ്റുന്നത് പ്രിത്വിരാജ് സുകുമാരനാണ് ഒന്നരക്കും രണ്ട് കോടിക്കും ഇടയിലാണ് ശമ്പളം.
ദുൽഖർ സൽമാൻ കൈപ്പറ്റുന്നത് എഴുപത്തിയഞ്ച് ലക്ഷം രൂപയാണ്. ഫഹദാകട്ടെ 65 നും 75 ലക്ഷത്തിനും ഇടയിലാണ് വാങ്ങുന്നത്. നിവിൻ പോളി 1 കോടി രൂപയാണ് പ്രതിഫലം കൈപ്പറ്റുന്നത്. ഈ സത്യമാണോ എന്ന് പോലും അറിയാത്ത ഈ കാര്യത്തെ മുൻനിർത്തി സോഷ്യൽ മീഡിയയിൽ ഫാൻസ്‌ തമ്മിൽ അടി തുടങ്ങി എന്നുള്ളത് മറ്റൊരു കൗതുകകരമായ കാര്യം.

Related Articles

Back to top button