IndiaKeralaLatest

തലശേരിയിലും ദേവികുളത്തും ഗുരുവായൂരും എന്‍ഡിഎ‌യുടെ പത്രിക തള‌ളി

“Manju”

കണ്ണൂര്‍: തലശേരിയിലെ ബിജെപി സ്ഥാനാര്‍ത്ഥി എന്‍.ഹരിദാസിന്റെ നാമനിര്‍ദ്ദേശ പത്രിക തള‌ളി. ബിജെപി കണ്ണൂര്‍ ജില്ല അദ്ധ്യക്ഷനാണ് എന്‍.ഹരിദാസ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ബിജെപിയ്‌ക്ക് ഏറ്റവുമധികം വോട്ട് ലഭിച്ചത് തലശേരിയിലായിരുന്നു. ഡമ്മി സ്ഥാനാര്‍‌ത്ഥിയുടെ പത്രിക ആദ്യം തന്നെ തള‌ളിയിരുന്നതിനാല്‍ നിലവില്‍ തലശേരിയില്‍ ബിജെപിയ്‌ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത സ്ഥിതിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 22,125 വോട്ടുകള്‍ ലഭിച്ച മണ്ഡലമാണ് തലശേരി. പാര്‍ട്ടി അദ്ധ്യക്ഷന്‍ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചതറിയിക്കുന്ന ‘ഫോം എ’ ഇല്ലാത്തതിനെ തുടര്‍ന്നാണ് പത്രിക തള‌ളിയത്. ബിജെപിയുടെ ഡമ്മി സ്ഥാനാര്‍ത്ഥിയായ ലതീഷിന്റെ പത്രികയും സാങ്കേതിക കാരണത്താല്‍ ഇന്നലെ സ്വീകരിച്ചില്ല. പ്രധാന പത്രികയില്‍ ഇത്തരത്തില്‍ അശ്രദ്ധ വന്നതെങ്ങനെയെന്ന് ബിജെപി ജില്ലാ നേതൃത്വം പ്രതികരിച്ചിട്ടില്ല.
തലശേരിക്ക് പുറമെ ഇടുക്കി ജില്ലയിലെ ദേവികുളത്തും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള‌ളി. എ.ഐ.ഡി.എം.കെ സ്ഥാനാര്‍ത്ഥിയായ ആര്‍.എം ധനലക്ഷ്‌മിയുടെയും ഡമ്മി സ്ഥാനാര്‍ത്ഥി പൊന്‍പാണ്ടിയുടെയും പത്രികയിലെ ഫോറം 26 പൂര്‍ണമായി പൂരിപ്പിക്കാത്തതിനാല്‍ തള‌ളിക്കളഞ്ഞത്. ഗുരുവായൂരിലെ സ്ഥാനാ‌ര്‍ത്ഥിയായ അഡ്വക്കേ‌റ്റ് നിവേദിതയുടെ പത്രികയും സംസ്ഥാന അദ്ധ്യക്ഷന്റെ ഒപ്പ് സത്യവാങ്‌മൂലത്തില്‍ ഇല്ലാത്ത കാരണത്താല്‍ തള‌ളി.

Related Articles

Back to top button