KeralaLatestThiruvananthapuram
വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതകം: തൂങ്ങിമരിക്കാൻ ശ്രമിച്ച പ്രതി മരക്കൊമ്പുകൾ ഒടിഞ്ഞതിനെ തുടർന്ന് നിലത്തു വീണു.
ശ്രീജ. എസ്
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ഇരട്ടക്കൊല കേസില്‍ പിടിയിലായ ഐഎന്‍ടിയുസി പ്രവര്ത്തകന് ഉണ്ണി തൂങ്ങി മരിക്കാന്‍ ശ്രമിക്കുന്നതിനിടെ മരച്ചില്ല ഒടിഞ്ഞ് നിലത്ത് വീണെന്ന് പോലീസ് പറയുന്നു. മദപുരം വള്ളിയറുപ്പാന്‍കാട് ഏസ്റ്റേറ്റില്‍ ഒളിവില്‍ കഴിയുമ്പോഴാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
ഇന്നലെ രാത്രി സംഭവം നടന്ന സ്ഥലത്തു നിന്ന് രണ്ടു കിലോമീറ്റര്‍ അപ്പുറത്തുള്ള വള്ളിയറുപ്പാന്‍കാട് ഏസ്റ്റേറ്റില്‍ നിന്നും ഉണ്ണിയെ കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയിലായ ഉണ്ണിയെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്ത് വരികയാണ്.