Latest

15നും 16നും പണിമുടക്ക്; ബാങ്കുകളുടെ പ്രവര്‍ത്തനം നാലു ദിവസം സ്തംഭിക്കും

“Manju”

പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 10 ലക്ഷം ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും മാര്‍ച്ച്‌ 15,16 തീയതികളില്‍ പണിമുടക്കും. ഒന്‍പത് ബാങ്ക് യൂണിയനുകളുടെ ദേശീയ ഐക്യവേദിയുടെ ആഹ്വാനം അനുസരിച്ച്‌ പൊതുമേഖലസ്വകാര്യവിദേശഗ്രാമീണ ബാങ്കുകളിലാണ് പണിമുടക്ക്. ഇതോടെ നാലു ദിവസം ബാങ്കുകളുടെ പ്രവര്‍ത്തനം സ്തംഭിക്കും. 11 ന് ശിവരാത്രി അവധിയും 13, 14 ശനി, ഞായര്‍ അവധിയുമാണ്.

മാര്‍ച്ച്‌ എട്ടിനും 12നും പ്രതിഷേധ മാസ്ക് ധരിച്ചാണ് ബാങ്ക് ജീവനക്കാര്‍ ജോലിക്ക് എത്തുകയെന്ന് യുഎഫ്ബിയു സംസ്ഥാന കണ്‍വീനര്‍ സി ഡി ജോസണ്‍ അറിയിച്ചു. വിവിധ തീയതികളിലായി ജില്ലാടൗണ്‍തല ധര്‍ണകളും 12ന് റാലികളും നടക്കും. പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്ബനി സ്വകാര്യവല്‍ക്കരിക്കുമെന്ന തീരുമാനത്തിനെതിരെ മാര്‍ച്ച്‌ 17ന് ജനറല്‍ ഇന്‍ഷുറന്‍സ് ജീവനക്കാര്‍ പണിമുടക്കും. എല്‍ഐസി ഓഹരി വില്‍പനക്കെതിരെ ജീവനക്കാര്‍ മാര്‍ച്ച്‌ 18ന് പണിമുടക്കും. മാര്‍ച്ച്‌ 13 മുതല്‍ 16വരെ ബാങ്കിംഗ് മേഖലയും 17,18 തീയതികളിലായി ഇന്‍ഷുറന്‍സ് മേഖലയും സ്തംഭിക്കുന്ന സാഹചര്യമൊഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യ വല്‍ക്കരണ ആവശ്യത്തില്‍ നിന്ന് പിന്മാറണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു.

എഐബിഇഎ, എഐബിഒസി, എന്‍സിബിഇ, എഐബിഒഎ, ബിഇഎഫ്‌ഐ, ഐഎന്‍ബിഇഎഫ്, ഐഎന്‍ബിഒസി, എന്‍ഒബിഡബ്ല്യു, എന്‍ഒബിഒ എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വനം ചെയ്തിട്ടുള്ളത്. പണിമുടക്ക് കൂടാതെ ഈ മാസം ബാങ്കുകള്‍ അടഞ്ഞുകിടക്കുന്നത് 11 ദിവസം അഞ്ച് ഉത്സവ അവധി ദിനങ്ങള്‍ ഉള്‍പ്പടെയാണ് ബാങ്കുകള്‍ അടഞ്ഞു കിടക്കുന്നത്. കൂടാതെ രാജ്യത്തെ ബാങ്കുകളും 4 ഞായര്‍ ആഴ്ചകളിലും, 2 ശനിയാഴ്ചകളിലും അടഞ്ഞു കിടക്കും. മാസത്തിലെ രണ്ടും നാലും ശനിയാഴ്ചകളിലാണ് ബാങ്കുകള്‍ക്ക് അവധി ഉള്ളത്. ഇതോടെയാണ് മൊത്തം അവധിദിനങ്ങള്‍ 11 ദിവസം ആയി മാറുന്നത്. എന്നിരുന്നാലും, ബാങ്ക് സംസ്ഥാന അവധി ദിനങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യാസപ്പെട്ടിരിക്കുമെന്നും ചില ബാങ്കിംഗ് കമ്ബനികള്‍ ചിലപ്പോള്‍ ഇത് ആചരിക്കില്ലെന്നും ശ്രദ്ധിക്കേണ്ട കാര്യമാണ്. അവധി ദിനങ്ങള്‍ ഒരു പ്രത്യേക സംസ്ഥാനത്ത് ആഘോഷിക്കുന്ന ഉത്സവങ്ങളെയും ആശ്രയിച്ചിരിക്കുന്നു.

Related Articles

Back to top button