KeralaLatest

ആസ്‌പിരിന്‍ ഉള്‍പ്പെടെ 11 ഇനം മരുന്ന്‌ നിരോധിച്ചു

“Manju”

തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളില്‍ നടത്തിയ ഗുണനിലവാര പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ 11 ഇനം മരുന്നു ബാച്ചുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത് നിരോധിച്ചു.
ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നല്‍കി വിശദാംശങ്ങള്‍ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്സ് കണ്‍ട്രോള്‍ അധികാരികളെ അറിയിക്കണം. ആസ്പിരിന്‍, പാന്റോപാരസോള്‍ ആന്‍ഡ് ഡോംപെരിഡോണ്‍, ബാസ്ലോഫെന്‍, ക്ലോണപ്പെട്ട്, പാരബാന്‍ഡ് തുടങ്ങി വിവിധ മരുന്നുകളാണ് നിരോധിച്ചത്.

Related Articles

Back to top button