InternationalLatest

യുക്രെയിനിനെ ആക്രമിച്ചത് എന്തിന് ? ഉത്തരം നല്‍കി പുടിന്‍

“Manju”

മോസ്കോ:റഷ്യ യുക്രെയിനിനെ ആക്രമിച്ചതിന് കാരണമായി പല ഉത്തരങ്ങളാണ് ഓരോരുത്തരും പറയുന്നത്. ഇത് സംബന്ധിച്ച്‌ ഓരോ രാജ്യത്തും പ്രചരിക്കുന്നതും പല കഥകളാണ്. യുക്രെയിന്‍ ആണവായുധ ശക്തിയാകുന്നത് റഷ്യയുടെ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്നും യുക്രെയിന്‍ നേരിട്ട് പ്രയോഗിച്ചില്ലെങ്കില്‍ കൂടെ റഷ്യയ്ക്കെതിരെ ആണവായുധം ഉപയോഗിച്ച്‌ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് യുക്രയിനിനെ ഉപദേശിക്കാന്‍ അമേരിക്കയും നാറ്റോയും അടക്കമുള്ള ശത്രുക്കള്‍ ഉള്ലപ്പോള്‍ റഷ്യ സുരക്ഷിതമാണെന്ന് കരുതാനാകില്ലെന്നാണ് പുടിന്റെ നിലപാട്. റഷ്യയിലെ ഒരു ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് പുടിന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
യുക്രെയിനിലെ യഷ്മാഷ് എന്ന സര്‍ക്കാര്‍ നിയന്ത്രിത വിമാനനിര്‍മാണ കമ്പനി മുമ്പ് സോവിയറ്റ് യൂണിയന് വേണ്ടി ആണവായുധങ്ങള്‍ നിര്‍മിക്കുന്നതില്‍ പങ്കെടുത്തിരുന്നെന്നും യുക്രെയിന്‍ ഇപ്പോഴും മറ്റ് പല ആവശ്യങ്ങള്‍ക്കും വേണ്ടി റേഡിയോ ആക്‌ടീവ് മൂലകങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും ഇത് ആണവായുധങ്ങള്‍ ആയി മാറാന്‍ അധികം സമയം വേണ്ടിവരില്ലെന്നും റഷ്യ ഭയപ്പെടുന്നതായി പുടിന്‍ വ്യക്തമാക്കി.

Related Articles

Back to top button