InternationalLatest

അവസാന വഴിയും പുറത്തെടുത്ത് ബാഴ്സലോണ

“Manju”

ടീമിലേക്ക് പുതുതായി എത്തിച്ച താരങ്ങളെ ലാ ലീഗയില്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ തടസം നേരിട്ട ബാഴ്‌സലോണ തങ്ങളുടെ അവസാന പിടിവള്ളിയില്‍ തന്നെ പിടിച്ചു കയറാന്‍ തീരുമാനിച്ചു.മാറ്റി വെച്ചിരുന്ന ബാഴ്‌സ സ്റ്റുഡിയോസിന്റെ ഓഹരികള്‍ക്ക് പുതിയ ഉടമകളെ കണ്ടെത്താന്‍ ടീമിനായി. ഇതോടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ടീമിനാവും. ഇതിന് പുറമെ മാര്‍ക്കോസ് ആലോന്‍സോക്ക് വേണ്ടി ഇടക്ക് നിര്‍ത്തിവെച്ച നീക്കങ്ങള്‍ പുനരാരംഭിക്കും.

നേരത്തെ ബാഴ്‌സലോണ ടിവി റൈറ്റ്സിന്റെയും, സ്റ്റുഡിയോസിന്റെയും നിശ്ചിത ഓഹരികള്‍ വില്‍പ്പനക്ക് വെച്ചാണ് ടീം വരുമാനം കണ്ടെത്തിയത്. ടീമിന്റെ ജേഴ്‌സി അടക്കമുള്ള ഉത്പന്നങ്ങള്‍ വില്‍പ്പനക്ക് വെക്കുന്ന ബാഴ്‌സ സ്റ്റുഡിയോസിന്റെ നീക്കി വെച്ച ഓഹരികള്‍ മുഴുവനായി ബാഴ്‌സലോണ വിറ്റിരുന്നില്ല. അത്യവശ്യമെങ്കില്‍ മാത്രം വില്‍ക്കാന്‍ വെച്ചിരുന്ന 24.5% ഓഹരികള്‍ ആണ് ഇപ്പോള്‍ പുതിയ ഉടമസ്ഥര്‍ക്ക് കൈമാറിയിരിക്കുന്നത്. കാറ്റലോണിയയിലെ പ്രമുഖ സിനിമ നിര്‍മാതാവും ബിസിനസുകാരനുമായ ഹൗമെ റോറസിന്റെ ഉടമസ്ഥതയിലുള്ള ഓര്‍ഫിയസ് മീഡിയക്കാണ് നൂറു മില്യണ്‍ യൂറോക്ക് ഇത് കൈമാറിയിരിക്കുന്നത്. ഇതോടെ പുതിയ താരങ്ങളെ ലീഗില്‍ രെജിസ്റ്റര്‍ ചെയ്യാന്‍ ബാഴ്‌സക്കാവും. ടീമിന്റെ നടപടിക്രമങ്ങളില്‍ “4ത് ലവര്‍” ആയാണ് ഇതിനെ കാണുന്നത്. മറ്റൊരു ഗ്രൂപ്പിനെ ആയിരുന്നു കൈമറ്റത്തിനായി കണ്ടു വെച്ചിരുന്നതെങ്കിലും നിയമ തടസങ്ങള്‍ നേരിട്ടതോടെ ഓര്‍ഫിയസ് മീഡിയയുമായി ധാരണയില്‍ എത്തുകയായിരുന്നു.

Related Articles

Back to top button