IndiaLatest

കാറില്‍ ഓട്ടോറിക്ഷ ഉരസി; ഡ്രൈവറെ 17തവണ മുഖത്തടിച്ച്‌ യുവതി

“Manju”

ലഖ്‌നൗ: കാറില്‍ ഓട്ടോറിക്ഷ ഉരസിയതിന് ഓട്ടോ പൊതുനിരത്തിലിട്ട് 17 തവണ തല്ലിയ 35 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച വൈകിട്ടാണ് യുവതിയുടെ കാറില്‍ ഓട്ടോറിക്ഷ ചെറുതായി തട്ടിയത്. പ്രകോപിതയായ യുവതി കാറില്‍ നിന്ന് ഇറങ്ങി ഓട്ടോറിക്ഷ ഡ്രൈവറുടെ മുഖത്ത് തുടര്‍ച്ചയായി അടിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു. തുടര്‍ന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍ യുവതിക്കെതിരെ പൊലീസില്‍ പരാതി നല്‍കി.


ഒന്നരമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ യുവതി ഓട്ടോ ഡ്രൈവറുടെ മുഖത്ത് 17 തവണ അടിക്കുന്നത് കാണാം. തന്റെ ഫോണും പണവും പേഴ്‌സും യുവതി കൈക്കലാക്കിയതായും ഡ്രൈവര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Related Articles

Back to top button