IndiaLatest

കര്‍ണാടക മുന്‍ മന്ത്രിയും മുന്‍ ചീഫ് സെക്രട്ടറിയുമായ ജെ.അലക്സാണ്ടര്‍ അന്തരിച്ചു

“Manju”

ബെംഗളൂരു: കര്‍ണാടക മുന്‍ മന്ത്രിയും മുന്‍ ചീഫ് സെക്രട്ടറിയും മലയാളിയുമായ ജെ.അലക്സാണ്ടര്‍(83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ദിരാനഗര്‍ ചിന്മയ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: പരേതയായ ഡെല്‍ഫിന്‍ അലക്സാണ്ടര്‍. മക്കള്‍: ഡോ.ജോസ്, ഡോ.ജോണ്‍സണ്‍. മരുമക്കള്‍: മേരി ആന്‍, ഷെറില്‍.ഫാത്തിമാ മാതാ നാഷനല്‍ കോളജില്‍ അധ്യാപകനായിരിക്കെ 1963ല്‍ ഐഎഎസ് ലഭിച്ചു. ആദ്യ നിയമനം മംഗലാപുരത്തു സബ് കളക്‌ടറായിട്ടാണ്.

33 വര്‍ഷത്തെ സേവനത്തിനു ശേഷം 1996ല്‍ സിവില്‍ സര്‍വീസില്‍നിന്നു വിരമിച്ചതോടെ, അലക്സാണ്ടര്‍ സജീവ രാഷ്ട്രീയത്തിലേക്ക് കടന്നു. ബെംഗളൂരുവിലെ ഭാരതി നഗര്‍ (നിലവില്‍ സര്‍വജ്ഞനഗര്‍) മണ്ഡലത്തെ പ്രതിനീധികരിച്ച്‌ കോണ്‍ഗ്രസ് എംഎല്‍എയായി. തുടര്‍ന്ന് 2003ല്‍ ടൂറിസം മന്ത്രിയായി. കര്‍ണാടക പിസിസി വൈസ് പ്രസിഡന്റായും സേവനം അനുഷ്ഠിക്കുകയും ചെയ്തിരുന്നു. ‌

30 വര്‍ഷത്തിലധികം ബെംഗളൂരു സിറ്റി വൈഎംസിയുടെ പ്രസിഡന്റായിരുന്നു. ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (ജിഒപിഒ) ഉപദേശക സമിതി അംഗം, സേവ്യേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ഓണ്‍റപ്രണര്‍ഷിപ് (എക്സ്‌ഐഎംഇ) കൊച്ചി ബ്രാഞ്ച് ചെയര്‍മാന്‍, ബാംഗ്ലൂര്‍ കേരള സമാജം പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു.

Related Articles

Back to top button