IndiaLatest

സ്വാതന്ത്ര്യദിനത്തില്‍ ;പ്രത്യേക അതിഥിയായി ദുല്‍ഖര്‍

“Manju”

തെലങ്കാന: സ്വാതന്ത്ര്യദിനത്തില്‍ തെലങ്കാന സൈബറാബാദ് മെട്രോപൊളിറ്റന്‍ പൊലീസിന്റെ വിശിഷ്ടാതിഥിയായി ദുല്‍ഖര്‍ സല്‍മാന്‍. താരം തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. തെന്നിന്ത്യന്‍ താര ലോകത്തിന്റെ കേന്ദ്രമാണ് ഹൈദരാബാദിലെ ജൂബിലി ഹില്‍സ്. നിരവധി ദക്ഷിണേന്ത്യന്‍ താരങ്ങള്‍ ഉണ്ടായിട്ടും സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്താന്‍ ദുല്‍ഖര്‍ സല്‍മാനെ ക്ഷണിച്ചതില്‍ മലയാളികള്‍ക്കും അഭിമാനമുണ്ട്.

വെള്ള കുര്‍ത്തയും പാന്‍റും ധരിച്ച്‌ തുറന്ന ജീപ്പില്‍ സണ്‍ഗ്ലാസ് ധരിച്ച്‌ സ്റ്റൈലില്‍ നില്‍ക്കുന്ന ദുല്‍ഖറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് ആളുകളാണ് വീഡിയോ ലൈക്ക് ചെയ്തത്.

Related Articles

Back to top button