IndiaLatest

എസ്ബിഐ വായ്പാ പലിശ ഉയര്‍ത്തി

“Manju”

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ എല്ലാ കാലയളവുകളിലുമുള്ള വായ്പ പലിശയില്‍ 20 ബേസിസ് പോയന്റിന്റെ വര്‍ധന വരുത്തി. റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള വായ്പാ പലിശ 0.50 ശതമാനവും കൂട്ടിയിട്ടുണ്ട്. പുതുക്കിയ നിരക്ക് ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തിലായി.

ആര്‍ബിഐ റിപ്പോ അരശതമാനം വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കി(എംസിഎല്‍ആര്‍)യുള്ള നിരക്കില്‍20 ബേസിസ് പോയന്റിന്റെ വര്‍ധന വരുത്തിയത്. മൂന്നുമാസത്തിനിടെ മൂന്നാമത്തെ തവണയാണ് എസ്ബിഐ പലിശ നിരക്ക് കൂട്ടുന്നത്.

മൂന്നുമാസംവരെയുള്ള എംസിഎല്‍ആര്‍ ഇതോടെ 7.35ശതമാനമായി. ഒരുവര്‍ഷത്തെ 7.70ശതമാനമായും രണ്ടുവര്‍ഷത്തെ 7.90ശതമാനമായും മൂന്നുവര്‍ഷത്തെ നിരക്ക് 8 ശതമാനമായുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഏപ്രിലിനുശേഷം വായ്പാ പലിശയില്‍ 60 ബേസിസ് പോയന്റിന്റെ വര്‍ധനവുണ്ടായി.

മെയിലും ജൂണിലും ഓഗസ്റ്റിലുമായി 1.40 ശതമാനമാണ് ആര്‍ബിഐ റിപ്പോ നിരക്ക് വര്‍ധിപ്പിച്ചത്. എച്ച്ഡിഎഫ്‌സി ബാങ്ക്, കാനാറ ബാങ്ക് ഉള്‍പ്പടെയുള്ള ബാങ്കുകളും വായ്പാ പലിശയില്‍ ഇതിനകം ആനുപാതികമായി വര്‍ധനവരുത്തി.

Related Articles

Back to top button